പ്രവാസികള്‍ക്കെതിരെ വീണ്ടും കുവൈത്ത്: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ പിരിച്ച് വിടുന്നു
കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്.

കുവൈറ്റ്: വിദ്യാഭ്യാസ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ് സർക്കാർ. പ്രവാസികളായ ജീവനക്കാരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അധ്യയന വർഷാവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് അധ്യയന വർഷാവസാനം അധ്യാപകരെ പിരിച്ചുവിടാനും നടപടികൾ ഉടൻ ആരംഭിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഓരോ വിഷയത്തിലും കുവൈറ്റ് പൗരന്മാരായ അധ്യാപകരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുക. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ ഭരണപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശികളെ നിയമിക്കും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ പ്രവാസികളായ അധ്യാപകർക്ക് നല്‍കും.

കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് കോളേജിൽ നിന്നും ബിരുദം നേടിയ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സിവിൽ സർവീസ് കമ്മിഷന്റെ സഹകരണത്തോടെയാകും നിയമനം. പുതിയ തീരുമാനം ഇന്ത്യക്കാരുള്‍പ്പടേയുള്ള നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കും.
തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുക എന്നുള്ളത് നേരത്തെ തന്നെ കുവൈററ് സ്വീകരിച്ച നിലപാടാണ്. ഭരണകൂടം സ്വീകരിക്കാന്‍ പോവുന്ന നടപടികളുടെ ഭാഗമായി പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്നും നേരത്തെ തന്നെ ഭരണകൂടം വ്യക്തമാക്കിയിരുന്നു. കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. അതായത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തില്‍ കൂടുതലാകരുത് പ്രവാസി തൊഴിലാളികള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. രാജ്യത്തെ ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേരത്തെ പാർലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വെയ്സ് ഉള്‍പ്പടേയുള്ളവ നേരത്തെ പ്രവാസികളെ പിരിച്ച് വിട്ടിരുന്നു. കുടൂതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് അവസരം ഒരുക്കണമെന്നാണ് പാർലമെന്റിന്റെ നിർദേശം. സാധാരണ തൊഴിലാളികള്‍ ഉള്‍പ്പടെ എഞ്ചനീയർമാർ, നിയമവിദഗ്ദർ, സെക്രട്ടറി തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കടക്കം തൊഴില്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications