Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത്: ബലിപെരുന്നാളിന് 9 ദിവസത്തെ അവധി

കുവവൈത്ത് സിറ്റി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പത് ദിവസത്തെ അവധി. ഒക്ടോബര്‍ ആദ്യവാരമാണ് അവധി തുടങ്ങുന്നത്. സ്‌റ്റേറ്റ് ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ അബ്ദുള്ളയാണ് ഇക്കാര്യം പറഞ്ഞത്.

ബലിപെരുന്നാളിന് ശേഷവും രണ്ട് ദിവസത്തെ അവധി നല്‍കാനാണ് അധികൃതരുടെ താരുമാനം. ഇത് കൂടാതം നാല് ദിവസത്തെ പെരുന്നാള്‍ അവധിയും കൂടാതെ വീക്കെന്‍ഡ് ഹോളിഡേയും കൂടിയാകുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിയ്ക്കുക.

Kuwait

സര്‍ക്കാര്‍ ഓഫീസുകള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 12 വരെ അവധിയായിരിയ്ക്കും. മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ച് അല്‍ അന്‍ബ അറബിക് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയും ബലിപെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നീണ്ട അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎഇ ഇതുവരെയും അവധി പ്രഖ്യാപനം നടത്തിയിട്ടില്ല.

ത്യാഗത്തിന്റെയും വ്രതശുദ്ധിയുടേയും ഓര്‍മ്മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാളും. ഒക്ടോബര്‍ മൂന്നിനോ നാലിനോ ആകും ബലിപെരുന്നാളെന്നാണ് ശാസ്ത്രഞ്ജര്‍ നല്‍കുന്ന വിവരം. കേരളത്തില്‍ ഒക്ടോബര്‍ അഞ്ചിനാണ് ബലിപെരുന്നാള്‍. എന്നാല്‍ മാസപ്പിറ കാണുന്നതനുസരിച്ച് ഇതില്‍ വ്യത്യാസം ഉണ്ടാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+