അമേരിക്കയ്ക്ക് പിന്നാലെ കുവൈത്തും;അഞ്ച് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചു
2011ല്‍ സിറിയയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കുവൈത്ത് സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ വിസാ നിരോധനവുമായി കുവൈത്തും. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിഷേധിച്ചത്. രാജ്യത്തെ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന അഞ്ചു മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചത്.
പാകിസ്ഥാന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ കുവൈത്ത് വിസ നല്‍കില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ലെന്നും, വിമാനത്താവളങ്ങളിലെത്തിയാല്‍ ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.

കുവൈത്തും...
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ വിസ നല്‍കില്ല എന്നതായിരുന്നു ആ തീരുമാനം.

ഇനി വിസയില്ല...
പാകിസ്ഥാന്‍, സിറിയ, ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, എന്നീ അഞ്ചു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കുവൈത്ത് വിസ നിഷേധിച്ചിരിക്കുന്നത്.

സുരക്ഷാ ഭീഷണി...
രാജ്യത്തെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കുവൈത്ത് സര്‍ക്കാര്‍ പറയുന്നു. ഈ അഞ്ച് രാജ്യങ്ങളിലും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതും ഒരു കാരണമാണ്.

സിറിയന്‍ സ്വദേശികള്‍ക്ക് മുന്‍പേ വിലക്ക്...
2011ല്‍ സിറിയയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയ്ക്ക് മുന്നേ സിറിയയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ രാജ്യവും കുവൈത്താണ്.

തീവ്രവാദ ആക്രമണങ്ങള്‍...
രാജ്യത്തെ ഒരു പള്ളിയില്‍ 2015ലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ കുവൈത്ത് തീരുമാനിച്ചത്.

ഇറാനികള്‍ക്കും വിലക്ക്...
ഗള്‍ഫ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇറാനില്‍ നിന്നുള്ളവര്‍ക്കും വിസ നിഷേധിക്കാനുള്ള കാരണം.

നിരവധി പേര്‍ കുവൈത്തില്‍...
വിസ നിഷേധിച്ച രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് ഇതുവരെ വ്യക്തമല്ല. മുന്‍പ് സിറിയയില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചപ്പോള്‍ രാജ്യത്ത് ജോലി ചെയ്യുന്നവരെ തുടരാന്‍ കുവൈത്ത് അനുവാദം നല്‍കിയിരുന്നു.












Click it and Unblock the Notifications