കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ സന്ദര്‍ശന വിസയ്ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു

Google Oneindia Malayalam News

കുവൈത്ത്: വിശദമായ പഠനങ്ങള്‍ക്കു ശേഷം കുവൈത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ബില്‍ പ്രകാരം രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശിക്കുന്നു. പാര്‍ലമെന്റിലെ ആരോഗ്യ സമിതി അംഗം ഖലീല്‍ അല്‍ സാലെയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇതോടെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളെ സൗജന്യ ചികിത്സയ്ക്കായ് സമീപിക്കാം. സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷയോടപ്പം തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും ഇനി മുതല്‍ ഹാജരാക്കേണ്ടി വരും. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിയമം ഇതിനകം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

visa

യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന കുവൈത്തി സന്ദര്‍ശകര്‍ക്ക് സൗജന്യ ചികിത്സാ ലഭ്യമല്ലന്നും എന്നാല്‍ തങ്ങളുടെ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ ചികിത്സയ്ക്കു വേണ്ട സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ ഖലീല്‍ അല്‍ സലെ വ്യക്തമാക്കുന്നു.

English summary
Kuwait: Compulsry insurance for visiting visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X