Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ!!!

കുവൈത്ത്: പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണം ശേഖരിച്ചു മടങ്ങുന്ന വഴി കുവൈത്തില്‍ സെക്യൂരിറ്റി ജീവനക്കാരായ മലയാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.

അക്രമികളുടെ വെടിവെപ്പില്‍ മരണപ്പെട്ട മലയാളികളായ സെക്യുരിറ്റി ജീവനക്കാരായ ശാര്‍ങ്ധരനും, റാഷിദ് തങ്ങളും സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും പണം ശേഖരിച്ചു മടങ്ങും വഴിയാണ് അക്രമത്തിനിരയായത്. ശാര്‍ങ്ധരന്‍ സംഭവ സ്ഥലത്തും റാഷിദ് തങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

അക്രമിയായ ഒന്നാം പ്രതി രാജ്യത്ത് അനധിക്രതമായി താമസിച്ചുവരികയായിരുന്നു. 2014 ഏപ്രില്‍ 25 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. വാഹനം തടഞ്ഞു നിര്‍ത്തിയ പ്രതികള്‍ ഇവരെ വെടിവെച്ച് കൊന്നതിനു ശേഷം പണവുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം പ്രതികള്‍ പോലീസ് വലയിലായി. രണ്ടാം പ്രതിക്ക് 10 വര്‍ഷത്തെ തടവും കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+