കുവൈത്ത് പ്രവാസികള്‍ കാത്തിരുന്ന ദിനം; 1200 അപേക്ഷകളും തള്ളി... 7 രാജ്യക്കാര്‍ക്ക് നിരോധനം
കുവൈത്ത് സിറ്റി: രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വിസ അനുവദിക്കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ കടുത്ത നിബന്ധനയാണ് വിസയ്ക്ക് വേണ്ടി മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് സാധാരണ പ്രവാസികളെ പ്രയാസത്തിലാക്കുന്നു. ഏറ്റവും പുതിയ വിവരപ്രകാരം മാതാപിതാക്കളെ കുടുംബ വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഫാമിലി വിസയ്ക്കുള്ള അപേക്ഷ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്. പ്രവാസികള്‍ കാത്തിരുന്ന ദിനമായിരുന്നു അത്. അന്ന് തന്നെ 2000ത്തോളം അപേക്ഷകള്‍ കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലായി ലഭിച്ചു. എന്നാല്‍ 1200ലധികം അപേക്ഷകള്‍ തള്ളുകയാണ് ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് കാരണം.

മിക്ക അപേക്ഷകളും മാതാപിതാക്കളെ ഫാമിലി വിസയില്‍ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഈ വിസയുടെ പരിധിയില്‍ വരില്ലെന്നാണ് വിവരം. മാതാപിതാക്കള്‍ മാത്രമല്ല, സഹോദരങ്ങളും കുടുംബ വിസയുടെ പരിധിയില്‍ വരില്ല. ഭാര്യ-ഭര്‍ത്താവ്-മക്കള്‍ എന്നിവരാണ് ഉള്‍പ്പെടുക. 14 വയസിന് താഴെയുള്ള മക്കള്‍ മാത്രമേ ഉള്‍പ്പെടൂ.
അതേസമയം, നേരത്തെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ അപേക്ഷകളും പരിഗണിച്ചിട്ടില്ല. ഈ അപേക്ഷകള്‍ തള്ളിയിട്ടില്ല എന്നാണ് വിവരം. റസിഡന്‍സി വകുപ്പില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാകും ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ഇറാന്‍, യമന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിരോധനമുള്ളത്.
കടുത്ത നിബന്ധനയാണ് ഫാമിലി വിസയ്ക്ക് വേണ്ടി കുവൈത്ത് ഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. 800 ദിനാര്‍ (ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ), ശമ്പളം വേണം, ബിരുദ സര്‍ട്ടിഫിക്കറ്റ് വേണം, അതിനനുസരിച്ചുള്ള ജോലി വേണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ മാതൃരാജ്യത്തെ കുവൈത്ത് എംബസി അറസ്റ്റ് ചെയ്യണം.
ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. മക്കളെ കൊണ്ടുവരണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണം. ഇവയെല്ലാം സാക്ഷ്യപ്പെടുത്തുകയും വേണം. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ചില ഇളവുകളുണ്ട്. 14 തരം ജോലി ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല എന്നാണ് നിര്‍ദേശം. അതേസമയം, ശമ്പള പരിധി സാധാരണ പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.












Click it and Unblock the Notifications