കുവൈത്ത്: ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി, വധിച്ചവരില്‍ രാജകുടുബാംഗവും!!
കുവൈത്ത് സിറ്റി: രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ കുവൈത്ത് നടപ്പിലാക്കി. കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്. ഏഴില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
കുവൈത്ത് സ്റ്റേറ്റ് മാധ്യമങ്ങളാണ് ഏഴ് കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്ത് രാജകുടുബാംഗമായ ഫൈസല്‍ അല്‍ സബാഹ്, കുവൈത്തി വനിത നസ്ര അല്‍ അന്‍സി എന്നിവര്‍ക്ക് പുറമേ വിദേശികളാണ് തൂക്കിലേറ്റിയവരില്‍ ഉള്‍പ്പെടുന്നത്. മൂന്ന് വനിതകളില്‍ രണ്ട് പേര്‍ വിദേശികളാണ്.
ഈജിപ്ത്, ബംഗ്ലാദേശി, ഫിലിപ്പൈന്‍, എത്യോപ്യ പൗരന്മാരും കുവൈത്ത് ശിക്ഷ നടപ്പിലാക്കിയവരില്‍ ഉള്‍പ്പെടുന്നു.

കൊലപാതകക്കുറ്റം
മിസൈലയിലെ ദീവാനിയില്‍ വച്ച് മറ്റൊരു രാജകുടുംബാംഗത്തെ വെടിവെച്ചുകൊന്ന കേസിലാണ് രാജകുടുംബാംഗമായ ഫൈസല്‍ അല്‍ സബാഹിന്റെ ശിക്ഷ നടപ്പിലാക്കിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയ സംഭവം 2010ലായിരുന്നു നടന്നത്.

വിവാഹത്തിനിടെ കൂട്ടക്കുരുതി
ജഹറയില്‍ വിവാഹ പന്തലിന് തീ കൊളുത്തിയതിനെ തുടര്‍ന്ന് 59 പേര്‍ മരിച്ച കേസിലാണ് കുവൈത്തി വനിതയായ നസ്ര അല്‍ അന്‍സിസയയുടെ ശിക്ഷ നടപ്പിലാക്കിയത്.
ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കുന്നതില്‍ പകപൂണ്ട യുവതി വിവാഹ പന്തലിന് തീവയ്ക്കുകയായിരുന്നു.

കൂട്ടക്കൊല
വിവാഹത്തിനിടെ പന്തലിന് തീ കൊളുത്തിയതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും വെന്തുമരിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. 2013ന് ശേഷം ഏറ്റവും അധികം പേരുടെ ശിക്ഷ നടപ്പിലാക്കുന്നത ് ഈ വര്‍ഷമാണ്.

വിദേശികളും ശിക്ഷിക്കപ്പെട്ടു
ഈജിപ്ത്, ബംഗ്ലാദേശി, ഫിലിപ്പൈന്‍, എത്യോപ്യ പൗരന്മാരും കുവൈത്ത് ശിക്ഷ നടപ്പിലാക്കിയവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ രണ്ട് ഈജിപ്ത് പൗരന്മാര്‍ കൊലപാതക്കേസിലും ഒരാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലുമാണ് അറസ്റ്റിലായത്. ഇവരുടേയും വധശിക്ഷ കുവൈത്ത് നടപ്പിലാക്കി.












Click it and Unblock the Notifications