കുവൈത്തില്‍ സ്വദേശികളും വിദേശികളും വ്യത്യസ്ത ഇടങ്ങളില്‍ താമസിക്കണം!!
കുവൈത്ത് : വിദേശികള്‍ക്ക് മാത്രമായുള്ള താമസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അല്‍ഷദാദിയ മേഖലയിലാണ് ഇത്തരത്തിലുള്ള താസമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ മുബാറക് അല്‍ ഹാമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ ധനമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.
വിദേശി കുടുംബങ്ങള്‍ മാത്രമാണോ അതോ ബാച്ചിലര്‍ മാത്രമാണോ ഈ മേഖലയിലേക്ക് മാറേണ്ടതെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications