കുവൈത്തില്‍ മലയാള ഖുത്തുബ ആരംഭിച്ചു
പുതുതായി ആരംഭിച്ച മസ്ജിദ് ലത്തീഫ അല്‍ നംഷില്‍ മലയാള ഖുതുബ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കുവൈത്ത്: സാല്‍മിയ അമ്മാന്‍ സ്ട്രീറ്റില്‍ അല്‍ റാഷിദ് ഹോസ്പിറ്റലിന്റെ സമീപത്തായി പുതുതായി ആരംഭിച്ച മസ്ജിദ് ലത്തീഫ അല്‍ നംഷില്‍ മലയാള ഖുതുബ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരള ഇസ്ലാഹി സെന്റര്‍ (കെകെഐസി) യുടെ ആഭിമുഖ്യത്തിലായിരിക്കും മലയാളത്തിലുള്ള ഖുതുബ സംഘടിപ്പിക്കുന്നത്. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റും പണ്ഡിതനുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ആദ്യ ഖുതുബ നിര്‍വഹിച്ചു.

ഈ ആഴ്ച മുതല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ കുവൈത്ത് യുണിവേഴ്‌സിറ്റി ശറഇയാ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി കുവൈത്ത് മതകാരിയ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന യുവപണ്ഡിതനുമായ അബ്ദുറഹിമാന്‍ അബ്ദുലത്തീഫ് ഖുതുബ നിര്‍വഹിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 66014181, 97557018, 99392791


Click it and Unblock the Notifications