കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് എംപി!!!

Google Oneindia Malayalam News

കുവൈത്ത്: എണ്ണയിതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുന്ന കുവൈത്ത് എന്ത് കൊണ്ട് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നില്ലെന്ന് കുവൈത്ത് എംപിയായ ഫൈസല്‍ മുഹമ്മദ് അല്‍ കന്ദരി ചോദ്യം ഉന്നയിച്ചു.

പ്രതിവര്‍ഷം ഏതാണ്ട് 20 മില്യണ്‍ ദിനാറില്‍ കുറയാത്ത നികുതി വരുമാനം ഇത്തരത്തില്‍ കണ്ടെത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 19 ബില്യണ്‍ ദിനാറാണ് പ്രവാസികള്‍ അവരുടെ രാജ്യത്തേക്ക് ഒഴുക്കിയത്. 500 ദിനാറില്‍ മുകളില്‍ പണം അയക്കുന്നവരില്‍ നിന്നും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് എംപി ആവശ്യപ്പെടുന്നത്.

tax-exemption

100 ദിനാര്‍ വരെയുള്ള സഖ്യക്ക് നികുതി രണ്ട് ശതമാനവും 100 മുതല്‍ 499 വരെയുള്ള സഖ്യക്ക് നാലു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറു മാസം ജയില്‍ ശിക്ഷയും 10,000 ദിനാര്‍ പിഴയും നല്‍കണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Kuwait MP proposed Tax on expat money transfers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X