കുവൈത്ത്;മലയാളികളെ കൊന്നവര്‍ അറസ്റ്റില്‍

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ സ്വദേശി ശാര്‍ങ്ധരന്‍ (55) മലപ്പുറം വളാഞ്ചേരി സ്വദേശി സയ്യീദ് റാഷിദ് ജമുല്ലലൈവി തങ്ങള്‍ (25) എന്നിവര്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
അല്‍മുല്ല സെക്യൂരിറ്റി കമ്പനിയിലെ ജോലിക്കരാണ് കൊല്ലപ്പെട്ട മലായളികള്‍. സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന ഓണ്‍കോസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ബാങ്കില്‍ അടയ്ക്കാനുള്ള പണം ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു മൂന്ന് പേര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ശാര്‍ങ്ധരന്‍ സംഭവസ്ഥലത്തും റാഷിദ് ആശുപത്രിയിലും വച്ചാണ് മരിച്ചത്. മലയാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം ആസുത്രിതമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications