Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് തിരിച്ചടി; രക്തം കയറ്റാന്‍ 20 ദിനാര്‍ നല്‍കണം... കുവൈത്ത് മന്ത്രി പറയുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. പ്രവാസികളായ രോഗികള്‍ക്ക് രക്തം കയറ്റുന്നതിന് ഫീസ് ഈടാക്കും. താമസക്കാരായ പ്രവാസികള്‍ക്കും സന്ദര്‍ശകരായ പ്രവാസികള്‍ക്കും വ്യത്യസ്തമായ നിരക്കാണ് ഈടാക്കുക. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള രാജ്യമാണ് കുവൈത്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള കറന്‍സി കുവൈത്തിന്റേതാണ്. അതുകൊണ്ടുതന്നെ കുവൈത്തില്‍ ഈടാക്കുന്ന ചെറിയ ഫീസ് പോലും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. രക്തം കയറ്റുന്നതിന് പണം ഈടാക്കുമെന്ന തീരുമാനം കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാധിയാണ് അറിയിച്ചത്. എന്താണ് ഈ തീരുമാനത്തിന് കാരണം എന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

kuwait

കുവൈത്തിലെ രക്ത സംഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ പുതിയ തീരുമാനം. അതേസമയം, ചില തീവ്രമായ രോഗങ്ങള്‍ക്കുള്ളവര്‍ക്ക് ഫീസില്‍ നിന്ന് ഇളവുണ്ടാകും. ഒരു ബാഗ് രക്തം കയറ്റുന്നവര്‍ക്ക് ഈടാക്കുന്ന ഫീസ് 20 ദിനാര്‍ ആണ്. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ 5300ലധികം ചെലവ് വരും. അതേസമയം, വിസിറ്റ് വിസയിലെത്തിയ പ്രവാസികള്‍ ഒരു ബാഗിന് 40 ദിനാര്‍ ഫീസ് നല്‍കണം.

രക്തം കയറ്റുന്നതിനും അനുബന്ധമായ ലാബ് പരിശോധനങ്ങള്‍ക്കും പ്രവാസികള്‍ ഫീസ് നല്‍കണം. 37 തരം പരിശോധനകള്‍ക്കാണ് ഫീസ് നല്‍കേണ്ടി വരിക. ഇത് ഏതൊക്കെയാണ് എന്ന് നിശ്ചയിച്ചിട്ടുണ്ട്. 0.5 മുതല്‍ 15 വരെ ദിനാര്‍ ആണ് ലാബ് പരിശോധനകള്‍ക്ക് ഫീസ് വേണ്ടി വരിക. അതേസമയം, വിസിറ്റ് വിസയില്‍ എത്തിയവര്‍ 5 മുതല്‍ 70 ദിനാര്‍ വരെ ഫീസ് നല്‍കണം.

അതേസമയം, എമര്‍ജന്‍സി വിഭാഗത്തിലോ അടിയന്തര കേസുകളിലോ പ്രവാസികള്‍ക്ക് ഫീസ് വാങ്ങില്ല. അര്‍ബുദ രോഗികള്‍, കുട്ടികള്‍, മാനുഷികമായ പരിഗണന ലഭിക്കേണ്ട രോഗികള്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും. രക്തം നല്‍കുന്ന വ്യക്തിയെ സ്വന്തമായി കണ്ടെത്തിയിട്ടുള്ളവര്‍ക്കും ഫീസ് വേണ്ട. അത്തരക്കാര്‍ക്ക് രക്തം മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫീസ് ഇല്ലാതെ തന്നെ ചെയ്തുകൊടുക്കും.

കഴിഞ്ഞ വര്‍ഷമാണ് ആരോഗ്യ മേഖലയില്‍ പ്രവാസികള്‍ക്ക് ഫീസ് ഈടാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. ക്ലിനിക്കല്‍ രോഗികള്‍, ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍, ഒപിയിലെത്തുന്ന രോഗികള്‍, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം പ്രവാസികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത് 2022 ഡിസംബറിലാണ്.

കുവൈത്തിലെ ജനസംഖ്യയില്‍ 87 ശതമാനം പ്രവാസികളാണ്. അതായത് 29 ലക്ഷത്തോളം വിദേശികളാണ്. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം തൊഴിലാളികളെ കുവൈത്ത് റിക്രൂട്ട് ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലാണ് ഒരു ലക്ഷത്തോളം തൊഴിലാളികളെ കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+