ഭര്‍ത്താവിന്റെ അവിഹിതം വീട്ടിലെ വളര്‍ത്തു തത്ത വിളിച്ചു പറഞ്ഞു!!!
തത്തയെ വളര്‍ത്തിയത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.
കുവൈത്ത്: തത്തയെ വളര്‍ത്തിയത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ വളര്‍ത്തു തത്ത തനിക്ക് സമ്മാനിച്ചത് ദിവസവും ഭക്ഷണം നല്‍കിയതിനുള്ള നന്ദിയാണെന്ന് വീട്ടമ്മയും വിശ്വസിക്കുന്നു. സംഭവം നടന്നത് കുവൈത്തില്‍.
ഭാര്യയില്ലാത്ത സമയം വീട്ടുടമ തന്റെ വേലക്കാരിയുമായുള്ള അവിഹിത ബന്ധം മനസ്സിലാക്കിയ വീട്ടിലെ വളര്‍ത്തു തത്ത സംഭവം പരസ്യമായി വിളിച്ചു പറഞ്ഞതാണ് കുവൈത്തിലെ ഒരു കുടുംബത്തില്‍ വിവാഹ മോചനം വരെ എത്തിയേക്കാവുന്ന സംഭവത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. വീട്ടുടമസ്ഥനും വേലക്കാരിയുമായുള്ള സംഭാഷണങ്ങള്‍ സ്ഥിരമായി കേട്ടുമനസ്സിലാക്കിയ തത്ത കുറച്ചു നാളുകള്‍ക്ക് ശേഷം ഇവരുടെ സംഭാഷണങ്ങള്‍ അനുകരിക്കുവാന്‍ തുടങ്ങി.

സംഭവം ശ്രദ്ദയില്‍പ്പെട്ട വീട്ടുടമയുടെ ഭാര്യ തത്തയേയൂം കൂട്ടി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ചെന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അതിനുള്ള തെളിവുകള്‍ ഈ തത്തയുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുമെന്നുമാണ് സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ തന്റെ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ സ്വീകാര്യമല്ലെന്നും യഥാര്‍ത്ഥ വസ്തുതയെ കുറിച്ച് അന്യേഷണം നടത്തി കേസ് ഫയലില്‍ സ്വീകരിക്കാമെന്നുമാണ് പോലീസ് സ്ത്രീയോട് പറഞ്ഞിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാണ്.












Click it and Unblock the Notifications