കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ഒളിച്ചോടിയവര്‍ക്ക് അഭയം നല്‍കുന്നവരും കുടുങ്ങും!

നിയമലംഘകരെ അവരുടെ സ്വദേശത്തേക്ക് നാടുകടത്തുവാനുള്ള മുഴുവന്‍ ചിലവും അഭയം നല്‍കിയവര്‍ നല്‍കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. കൂടാതെ നിയമ നടപടികളും നേരിടേണ്ടി വരും.

Google Oneindia Malayalam News

കുവൈത്ത്: സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടി മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്ക് അഭയം നല്‍കിയവരെയും മാത്യകപരമായി ശിക്ഷിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുമെന്നതിനാല്‍ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ പലപ്പോഴും ഇത്തരക്കാര്‍ക്ക് അഭയം നല്‍കാറുണ്ട്.

എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പു പ്രകാരം നിയമലംഘകരെ അവരുടെ സ്വദേശത്തേക്ക് നാടുകടത്തുവാനുള്ള മുഴുവന്‍ ചിലവും അഭയം നല്‍കിയവര്‍ നല്‍കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. കൂടാതെ നിയമ നടപടികളും നേരിടേണ്ടി വരും.

kuwait

ക്രിമനല്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കിയാലും സമാന ശിക്ഷയായിരിക്കും ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുക. നിലവില്‍ ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ നാടുകടത്തുവാനുള്ള ചിലവ് ഇയാളുടെ സ്പോണ്‍സറാണ് വഹിക്കേണ്ടത്. എന്നാല്‍ സ്വദേശികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാലാണ് നിയമം പരിഷ്‌കരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

English summary
Kuwait; People helping those who ran away will also be punished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X