കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ കുവൈത്തിന് ഒന്നാം സ്ഥാനം

Google Oneindia Malayalam News

കുവൈത്ത്: യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പുറത്തു വിട്ട കണക്കു പ്രകാരം മിഡിലീസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ള രാജ്യം കുവൈത്താണെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ്, ചൈന, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ കുവൈത്തിനു മുകളിലുള്ളത്.

ഏതാണ്ട് 13 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് കുവൈത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഖത്തറും തുര്‍ക്കിയും കുവൈത്തിനു തൊട്ടു പിറകിലായുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ 5 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപവുമായി സൗദി മൂന്നാമതും, 3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി യുഎഇ നാലാം സ്ഥാനത്തും തുടരുന്നു.

kuwait-map

വിദേശ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തീക മേഖലയെ ഉയര്‍ച്ചയിലേക്ക് നയിച്ചതായി യുഎന്നിലെ കുവൈത്ത് പ്രതിനിധി ജമാല്‍ അല്‍ ഖോനീം ജനീവയില്‍ വ്യക്തമാക്കി. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റുമെന്റിന് അനുമതിയുള്ള രാജ്യമാണ് കുവൈത്ത്.

English summary
Kuwait ranked 1st among middle east countries in foreign investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X