റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ് ക്രിക്കറ്റ് ക്ലിക്ക് ഓൺലൈൻ ഫോട്ടോ മത്സരം: വിജയികൾക്ക് സമ്മാനം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി മലയാളികളുടെ ക്രിക്കറ്റ് കൂട്ടായ്മയായ റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്ക്-ക്ലിക്ക് ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റിനു സമാപനമായി. കൊറോണ കൊണ്ടുവന്ന അടിയന്തര സാഹചര്യങ്ങളും ലോക്ക്ഡൗണും മൂലം ജോലി ഇല്ലാതിരുന്ന പ്രവാസികൾക്ക് ഇതൊരു ലോക്ക് ഡൗൺ ടൈം പാസ് ആയിരുന്നു.

ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ട ഒരു ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് മിക്കവർക്കും ഒരു വ്യത്യസ്ത അനുഭവംആയിരുന്നു. ഇന്ത്യ, കുവൈറ്റ്, യു എ ഇ, ഖത്തർ, യുണൈറ്റഡ് കിങ്ഡം തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും ടീമുകളും ക്രിക്കറ്റ് പ്രേമികളും മത്സരിക്കാനെത്തി. നാനാഭാഗത്തുനിന്നും വന്ന നൂറോളം പുരുഷ വനിത മത്സരാത്ഥികളിൽ നിന്നും ഒന്നാം സമ്മാനം നേടിയത് റെജി അച്ചൻകുഞ്ഞ്, എംവൈസി ക്രിക്കറ്റ് ക്ലബ് ആണ്. ജോസഫ് ദേവസ്സ്യ (ആർഎസ് കെ- കുവൈറ്റ്) രണ്ടാം സമ്മാനം കരസ്ഥമാക്കി.
Recommended Video
റെഡ് ആരോസ് ക്രിക്കറ്റ് ടീം മാനേജർ ശ്യാം പ്രസാദും ട്രെഷറർ അനീഷ് സ്കറിയയും ചേർന്ന് വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനിച്ചു. റെജി അച്ഛൻകുഞ്ഞിന്റെ അഭാവത്തിൽ സുഹൃത്ത് റിനിൽ ആണ് സമ്മാനം ഏറ്റുവാങ്ങിയത്. റെഡ് ആരോസ് ഭാരവാഹികളായ രോഷിത് കെപി, അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications