• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് രാജകുടുംബത്തിന് മുംബൈയില്‍ ഒരു ദുഃഖം!! 3 പേര്‍ കാരണം... കോടതിയും കൈവിട്ടു

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ബിസിനസ് തലസ്ഥാനമാണ് മുംബൈ. പഴയ ബോംബ പിന്നീട് പേരു മാറ്റി മുംബൈ ആക്കുകയായിരുന്നു. ബിസിനസ് സിറ്റി ആയതുകൊണ്ടുതന്നെ ലോകത്തെ എല്ലാ പ്രമുഖരുടെയും നിത്യ സന്ദര്‍ശന കേന്ദ്രം കൂടിയായിരുന്നു മുംബൈ. ലോകത്തെ പല രാജ കുടുംബങ്ങള്‍ക്കും മുംബൈയില്‍ സ്വന്തമായി ആസ്തികളുണ്ട്.

അതിലൊന്നാണ് കുവൈത്ത് രാജ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് മുംബൈയിലെ അല്‍ സബാഹ് കോര്‍ട്ട് കെട്ടിടം. പക്ഷേ, ഇന്ന് കുവൈത്ത് രാജകുടുംബത്തിന് ഈ കെട്ടിടം ഒരു തലവേദനയാണ്....

ഇതാണ് വിഷയം

ഇതാണ് വിഷയം

അല്‍ സബാഹ് കെട്ടിടത്തില്‍ മൂന്ന് വ്യക്തികള്‍ അനധികൃതമായി താസമിക്കുന്നു എന്നാണ് കുവൈത്ത് രാജകുടുംബത്തിന്റെ ആക്ഷേപം. ഇവരെ ഒഴിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ആ മൂന്ന് പേരെ ഒഴിപ്പിക്കാന്‍ കുവൈത്ത് രാജകുടുംബത്തിന് സാധിച്ചില്ല. അവര്‍ കോടതിയെ സമീപിച്ചു.

കോടതിയുടെ തീരുമാനം

കോടതിയുടെ തീരുമാനം

2014ലാണ് വിഷയം നിയമനടപടിയിലേക്ക് നീങ്ങിയത്. എന്നാല്‍ എട്ട് വര്‍ഷമായിട്ടും ഹര്‍ജിയില്‍ തീര്‍പ്പ് കോടതി കല്‍പ്പിച്ചതുമില്ല. മൂന്ന് പേരെയും ഒഴിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കുവൈത്ത് രാജകുടുംബം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ കുടുംബത്തിന് അനുകൂലമായിരുന്നില്ല.

ഇവരാണ് ആ മൂന്ന് പേര്‍

ഇവരാണ് ആ മൂന്ന് പേര്‍

സഞ്ജയ് പുനമിയ, ആമിഷ് ശൈഖ്, മഹേഷ് സോണി എന്ന മൂന്ന് ബിസിനസുകാരാണ് അല്‍ സബാഹ് കെട്ടിടത്തിലെ വിവാദമായ വാടകക്കാര്‍. ഇവര്‍ ഒഴിഞ്ഞുപോകുന്നില്ലെന്ന് കുവൈത്ത് രാജകുടുംബം പറയുന്നു. ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എല്ലാ വഴിയും അടഞ്ഞപ്പോള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ കോടതിയും കൈവിട്ടു.

ബലമായി കെട്ടിടം കൈയ്യേറി

ബലമായി കെട്ടിടം കൈയ്യേറി

മൂന്ന് ബിസിനസുകാരും ബലമായി കെട്ടിടം കൈയ്യേറി താമസിക്കുന്നു എന്നാണ് കുവൈത്ത് രാജകുടുംബത്തിന്റെ അവകാശിയായ മൂത്ത മകള്‍ പറയുന്നത്. ഇത്രയും കാലമായി ഒഴിഞ്ഞുപോകാത്ത ഇവര്‍ 2013 മുതലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും എത്രയും പെട്ടെന്ന് ഒഴിയണമെന്നുമാണ് ശൈഖ് ഫാദിയ സഅദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ ആവശ്യം.

ഇപ്പോള്‍ ഉത്തരവിടാനാകില്ല

ഇപ്പോള്‍ ഉത്തരവിടാനാകില്ല

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ബിപി കൊളബവല്ലയുടെ ബെഞ്ചാണ് കുവൈത്ത് രാജുകുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചത്. മൂന്ന് പേരോടും ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന ശൈഖ് അല്‍ സഅദ് അല്‍ സബാഹിന്റെ മകളാണ് പരാതിക്കാരിയായ ശൈഖ് ഫാദിയ.

കരാറുണ്ടാക്കിയത് ഫൈസല്‍ ഇസ്സ

കരാറുണ്ടാക്കിയത് ഫൈസല്‍ ഇസ്സ

കുവൈത്തിന്റെ മുന്‍ കോണ്‍സല്‍ ജനറലായിരുന്ന ഫൈസല്‍ ഇസ്സയും എതിര്‍കക്ഷികളുമാണ് വാടക കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. വാടക കരാര്‍ വ്യാജമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജകുടുംബത്തിന്റെ പ്രതിനിധിയായിട്ടാണ് ഫൈസല്‍ ഇസ്സ കരാറില്‍ ഒപ്പുവച്ചത്. കരാറില്‍ യാതൊരു ക്രമവിരുദ്ധ നടപടിയുമില്ലാത്തതിനാല്‍ മൂന്ന് പേരോടും ഒഴിഞ്ഞുപോകാന്‍ നിലവില്‍ ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

'രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് യോജിപ്പില്ല..പക്ഷേ..'; വിവാദത്തിനിടെ ഉദ്ധവ്..'രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് യോജിപ്പില്ല..പക്ഷേ..'; വിവാദത്തിനിടെ ഉദ്ധവ്..

ഇതുവരെ ഇന്ത്യയില്‍ വന്നില്ല

ഇതുവരെ ഇന്ത്യയില്‍ വന്നില്ല

കെട്ടിടത്തിന്റെ ഉടമസ്ഥര്‍ കുവൈത്ത് രാജകുടുംബമാണെങ്കിലും അവര്‍ ഇതുവരെ ഇന്ത്യയില്‍ വന്ന് കെട്ടിടത്തിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഫൈസല്‍ ഇസ്സയാണ് എല്ലാ പേപ്പര്‍ ജോലികളും ചെയ്തത്. അദ്ദേഹത്തിനാണ് പൂര്‍ണ ചുമതലയുള്ളത്. അതുകൊണ്ടുതന്നെ രാജകുടുംബത്തിന് ഇപ്പോള്‍ പുതിയ ആവശ്യം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്തിമ വിധി വരുംവരെ കാത്തിരിക്കണമെന്നും കോടതി വിശദീകരിച്ചു. കേസില്‍ ഇനി ഡിസംബര്‍ 16ന് കോടതി വാദം കേള്‍ക്കും.

'കോണ്‍ഗ്രസ് പറയുന്നത് ആരും കേള്‍ക്കില്ല, എനിക്ക് അനുഭവമുണ്ട്..'; പരിഹാസവും വെല്ലുവിളിയുമായി ഹര്‍ദിക് പട്ടേല്‍'കോണ്‍ഗ്രസ് പറയുന്നത് ആരും കേള്‍ക്കില്ല, എനിക്ക് അനുഭവമുണ്ട്..'; പരിഹാസവും വെല്ലുവിളിയുമായി ഹര്‍ദിക് പട്ടേല്‍

English summary
Kuwait Royal Family Owned Building in Mumbai Approached High Court Due To This Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X