കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി.

Google Oneindia Malayalam News

കുവൈത്ത്: കുവൈത്ത് ഓയില്‍ കമ്പനിയുടെ നേത്യത്വത്തില്‍ നടത്തിയ സീസ്മിക്ക് സര്‍വ്വെയില്‍ കുവൈത്തിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളിലും ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി.

വരും വര്‍ഷങ്ങളില്‍ കണ്ടെത്തിയ പുതിയ ശേഖരം കൂടി ഉപയോഗിക്കുന്നതോടെ രാജ്യത്തെ എണ്ണ ഉല്‍പാദനം 3.3 മില്യണ്‍ ബാരലായി വര്‍ദ്ദിക്കും.

kuwait-map

നിലവില്‍ 2.9 മില്യണ്‍ (പ്രതിദിനം) ബാരലാണ് കുവൈത്തിന്റെ ഉല്‍പാദനം. പുതിയ കണ്ടെത്തല്‍ കുവൈത്തിന്റെ സാമ്പത്തീക വളര്‍ച്ചയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും ഏറെ ആശ്വാസം പകരുന്നതായിരിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.

നിലവിലുള്ള ചില കേന്ദ്രങ്ങളില്‍ നിന്നുളള ഉല്‍പാദനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പുതിയ ശേഖരത്തിന്റെ കണ്ടെത്തല്‍ വീണ്ടും വിപണിയെ ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുവൈത്ത് ഓയില്‍ കമ്പനിയോടപ്പം കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിയും സര്‍വ്വെയില്‍ പങ്കെടുത്തിരുന്നു.

English summary
Kuwait starts the crude oil investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X