കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത.. ലഗേജ് തയ്യാറാക്കിവെച്ചോളൂ..; പുതിയ തീരുമാനവുമായി കുവൈത്ത്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കുവൈത്ത്. കുവൈത്തില്‍ ഫാമിലി വിസകള്‍ അധികം വൈകാതെ തന്നെ അനുവദിച്ച് തുടങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റെസിഡന്‍സി അഫയേഴ്സ് സെക്ടറിനെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫാമിലി വിസ അനുവദിക്കുന്നത് പുനരാരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഭാര്യാ - ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

1

അതേസമയം നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസകള്‍ അനുവദിക്കുക. കൂടാതെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവാസിയുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കണം. അതേസമയം ചെറിയ കുട്ടികളെ കൊണ്ടുവരുന്നതിന് ശമ്പള പരിധി സംബന്ധിച്ച നിബന്ധന ബാധകമാക്കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

2

നിലവില്‍ താല്‍ക്കാലികമായി കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നില്ല. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് കൊണ്ട് അവര്‍ക്ക് കുടുംബങ്ങളോടൊപ്പം രാജ്യത്ത് താമസിക്കാനും ജനസംഖ്യാ സന്തുലനം ഉറപ്പ് വരുത്താനും ഉള്ള നടപടികളുടെ ഭാഗമാണിത് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം വിസിറ്റിംഗ് വിസകളും ആശ്രിത വിസകളും അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

നിലവില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകളും ആശ്രിത വിസകളും അനുവദിക്കാത്തതു മൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശമ്പള വ്യവസ്ഥ സംബന്ധിച്ച് പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ആശ്രിത വിസയും ഫാമിലി വിസയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

4

നേരത്തെ, ആശ്രിത വിസയ്ക്കുള്ള വിസ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നത് ആഭ്യന്തര മന്ത്രാലയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പ്രകാരം പല പ്രവാസി കുടുംബങ്ങളും സ്വന്തം രാജ്യങ്ങളില്‍ ജനിച്ച കുട്ടികളെ കൊണ്ടുവരുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

English summary
Kuwait: There are reports that family visas will start being granted in Kuwait soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X