കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കുമേല്‍ കുവൈത്ത് പിടി മുറക്കുന്നു: ഇക്കാര്യം ചെയ്തില്ലെങ്കില്‍ അറസ്റ്റും നാടുകടത്തലും

Google Oneindia Malayalam News

കുവൈത്ത് സിറ്റ്: റസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പ്രവാസികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത് സർക്കാർ. വർക്ക് പെർമിറ്റിൽ രാജ്യത്ത് പ്രവേശിച്ചെങ്കിലും ഇഖാമയോ റസിഡൻസി പെർമിറ്റോ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികളുടെ പേര് വിവരങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിനായി കുവൈറ്റിലെ ലേബർ അതോറിറ്റി രജിസ്‌ട്രേഷൻ സംവിധാനം രേഖപ്പെടുത്തുന്നുവെന്നാണ് പുതിയ കുവൈത്ത് പ്രാദേശിക പത്രത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

<strong>ദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വ</strong>ർദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വ

പ്രവാസി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും

പ്രവാസി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും ഹാജരാകാത്ത കേസുകൾ പരിശോധിച്ച് പ്രശ്നങ്ങൾ വ്യക്തമാക്കുന്നതിനും അവ പരിഹരിക്കുന്നതിനുമാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതിയ സംവിധാനം ആവിഷ്കരിച്ചതെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രിഹക്കാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിന്പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഹാജരാകാത്ത ആയിരത്തോളം പേരുടെ കേസുകൾ

ഹാജരാകാത്ത ആയിരത്തോളം പേരുടെ കേസുകൾ അധികൃതർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് നിയമപ്രകാരം, തൊഴിലുടമ പരാതി നൽകിയ തൊഴിലാളിക്ക് പരാതി രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ വിഷയത്തിലെ തന്റെ ഭാഗം വിശദീകരിക്കാന്‍ അവകാശമുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

തൊഴിലാളികളുടെ പ്രതികരമം ഇല്ലാതെ അനുവദിച്ച

"തൊഴിലാളികളുടെ പ്രതികരമം ഇല്ലാതെ അനുവദിച്ച സമയം കഴിഞ്ഞാല്‍ അവർക്കെതിരെ, ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഫയൽ റെസിഡൻസി അഫയേഴ്‌സ് പോലീസിന് റഫർ ചെയ്യും," റിപ്പോർട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച നിയമ നടപടികളിൽ തൊഴിലാളിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കലും നാടുകടത്തലും ഉൾപ്പെടുന്നുവെന്ന് ഉറവിടങ്ങൾ അറിയിച്ചു.

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷം

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷവും വിദേശികളാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയിൽ കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ ബുദ്ധിമുട്ടിച്ചുവെന്ന ആരോപണത്തോടൊപ്പം വിദേശികളുടെ തൊഴിൽ തടയുന്നുവെന്ന ആരോപണവും കുവൈറ്റിൽ അടുത്ത മാസങ്ങളിലായി വർദ്ധിച്ചുവരുന്നുണ്ട്.

രാജ്യത്തെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും

രാജ്യത്തെ താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കുവൈത്ത് അധികൃതർ അടുത്തിടെ സുരക്ഷാ നിയന്ത്രണം ശക്തമാക്കിയിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വിസയ്ക്ക് ഇളവുകള്‍ വരുമ്പോള്‍ കുവൈത്ത് തങ്ങളുടെ വിസകളിന്മേല്‍ കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത് വരുന്നുണ്ട്.

കുടുംബ വിസകളിലാണ് തുടക്കത്തിലെ നിയന്ത്രണം.

കുടുംബ വിസകളിലാണ് തുടക്കത്തിലെ നിയന്ത്രണം. പ്രതിമാസം എണ്ണൂറ് കുവൈത്ത് ദിനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് മാത്രമായിരിക്കും ഇനിമുതല്‍ കുവൈത്തില്‍ കുടുംബ വിസ ലഭിക്കുക. സർക്കാർ തലത്തില്‍ തീരുമാനമായ ഈ പുതിയ നിയന്ത്രണത്തിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍തന്നെ പുറത്ത് വരും. കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കലാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യവും.

 ദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനി ദിലീപിന്റെ അഭിഭാഷകരും പിന്തുണച്ചു: ഗൂഡാലോചന സിദ്ധാന്തം അല്ല ഞങ്ങള്‍ ഉയർത്തുന്നത്; അഡ്വ.ടിബി മിനി

English summary
Kuwait tightens grip on expatriates: Failure to complete this process will arrest and deportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X