കുവൈത്ത് പ്രാവസികള്‍ കാത്തിരുന്ന വാർത്ത: കുടുംബത്തിനും ആഹ്ളാദം, 2024 പുതിയ പ്രഖ്യാപനം വരുന്നു
സ്വദേശികളുടെ ഇരട്ടിയിലേറെ പ്രവാസി ജനസംഖ്യയുടെ അറബ് രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. പ്രവാസി ജനസംഖ്യ കുറയ്ക്കുന്നതിനായി പല തരത്തിലുള്ള നടപടികള്‍ വർഷങ്ങളായി കുവൈത്ത് സ്വീകരിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു നടപടിയായിരുന്നു സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള കുടുംബ വിസ നിർത്തിവെച്ചത്. ഇപ്പോഴിതാ സ്വകാര്യ മേഖലയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത്.
മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമാകുന്ന തീരുമാനമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഡോക്ടര്‍മാര്‍, യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, അപ്ലൈഡ് എഡ്യൂക്കേഷന്‍, കൗണ്‍സിലര്‍മാര്‍, എന്നിവരുള്‍പ്പെടേയുള്ള വിഭാഗങ്ങള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ കുടുംബ വിസ അനുവദിക്കുക. 2024 ന്റെ തുടക്കത്തിലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ചേർന്ന കുവൈറ്റ് പാർലമെന്റ് സമ്മേളനത്തിലും ഇത് സംബന്ധിച്ച ചർച്ചയുണ്ടായിരുന്നു. കുടുംബ വിസ നല്‍കുന്നത് നിര്‍ത്തിവെക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്താന്‍ പാര്‍ലിമെന്റിലെ ബിസിനസ് എന്‍വയോണ്‍മെന്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ ബന്ധപ്പെട്ട സമിതി നിർദേശിക്കുകയും ചെയ്തിരുന്നു.
2023 ജൂണ്‍ മാസത്തിലായിരുന്നു പ്രവാസികള്‍ക്കുള്ള കുടുംബ വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തിവെച്ചത്. കുടുംബ സന്ദര്‍ശക വിസ നല്‍കുന്നതിനും സമാനമായ നിയന്ത്രണം നിലനില്‍ക്കുന്നു. പ്രവാസികളുടെ ബുദ്ധിമുട്ടുകളോടൊപ്പം തന്നെ, പുതിയ തീരുമാന പ്രകാരം രാജ്യത്തെ റിയല്‍ എസ്റ്റേറ് മേഖലയും വലിയ നഷ്ടത്തിലാണ്. ഇതോടെയാണ് തീരുമാനത്തില്‍ കുവൈത്ത് പുനഃരാലോചന നടത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് കുടുംബ സന്ദര്‍ശക വിസ പുനരാരംഭിക്കുവാന്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കിയിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ കുവൈത്ത് പുനഃരാലോചന നടത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി കുവൈറ്റിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദം ലഭിക്കുന്ന പ്രവാസി വിഭാഗങ്ങള്‍ക്കായി വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപീകരിച്ചേക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ മേല്‍നോട്ടത്തിലാവും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം.
മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ കുടുംബ വിസ അനുവദിക്കുന്ന നയം ആഗസ്തില്‍ പുറത്തിറക്കിയിരിക്കുന്നു. അതേസമയം, വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടാത്ത സന്ദര്‍ശകന് കനത്ത പിഴ ചുമത്തിയേക്കും. ഏറ്റവും കുറഞ്ഞത് പ്രതിദിനം 100 ദിർഹം എന്ന രീതിയിലായിരിക്കും പിഴ.












Click it and Unblock the Notifications