Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ദുരന്തം: 8 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് എന്‍ബിടിസി; ആശ്രിതര്‍ക്ക് ജോലിയും

കുവൈത്ത് സിറ്റി: സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുണ്ടായ തീപിടിത്തത്തില്‍ 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് എന്‍ബിടിസി ഗ്രൂപ്പ്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിച്ച കമ്പനി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8 ലക്ഷം രൂപ നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് തുക, മറ്റ് ആനുകൂല്യങ്ങള്‍, ആശ്രിതര്‍ക്ക് ജോലി എന്നിവയും ഉത്തരവാദിത്തോടെ നിര്‍വഹിക്കുമെന്നും കമ്പനി അറിയിച്ചു.

മരിച്ച 49 പേരില്‍ 24 പേര്‍ മലയാളികളാണ്. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാത്രിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പാട് ചെയ്യാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് നിര്‍ദേശിച്ചു. ഇന്ത്യന്‍ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുക എന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.

kg-abraham-nbtc

നടപടികള്‍ വേഗത്തിലാക്കുവന്നതിന് കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലെത്തിയിട്ടുണ്ട്. മലയാളികളാണ് ദുരന്തത്തിന് ഇരയായവരില്‍ ഏറെയും എന്നതിനാല്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. കീര്‍ത്തി വര്‍ധന്‍ സിങും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യയും തമ്മില്‍ ചര്‍ച്ച നടത്തി.

അതേസമയം, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാന്‍ എംഎ യൂസഫലി തീരുമാനിച്ചു. പ്രവാസി വ്യവസായി രവി പിള്ള രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ഇരകളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

ആരാണ് എന്‍ബിടിസി ഗ്രൂപ്പ് മേധാവി കെജി അബ്രഹാം

എന്‍ബിടിസി ഗ്രൂപ്പിലെ ജോലിക്കാര്‍ താമസിച്ച കെട്ടിടത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. കുവൈത്തിലെ പ്രധാന കെട്ടിട നിര്‍മാണ കമ്പനികളിലൊന്നാണ് എന്‍ബിടിസി ഗ്രൂപ്പ്. ഇതിന്റെ പാര്‍ട്ട്ണറും എംഡിയുമാണ് കെജി എബ്രഹാം. കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഇദ്ദേഹം. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ ഉടമ കൂടിയാണ് കെജി എബ്രഹാം.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം എന്ന സിനിമയുടെ നിര്‍മാതാവ് എന്ന നിലയിലാണ് മലയാളികള്‍ക്ക് ഇദ്ദേഹത്തെ വേഗം തിരിച്ചറിയാനാകുക. കഴിഞ്ഞ മൂന്ന് ദശാബ്ദമായി കുവൈത്തിലാണ് കെജി അബ്രഹാം. 2018ലെ പ്രളയകാലത്ത് കേരളത്തിന് വേണ്ടി സഹായം ലഭ്യമാക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

അതേസമയം, കുവൈത്തിലെ മന്‍ഗഫിലെ കെട്ടിടത്തിന് തീ പിടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്താനാണ് കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്ന് അമീര്‍ ശൈഖ് മിശ്അല്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+