കള്ളന്‍മാര്‍ ഇങ്ങനെയും !!! സ്ത്രീ സ്വര്‍ണ്ണം മോഷ്ടിക്കുന്നത് കാമറയില്‍ കുടുങ്ങി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും പുറത്തിറങ്ങുന്ന പ്രദേശിക ന്യൂസ് പേപ്പറിനെ ഉദ്ദരിച്ച് എമിറേറ്റ്‌സ് 24/7 അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. പര്‍ദ അണിഞ്ഞ് ജുവല്ലറിയില്‍ എത്തിയ മൂന്ന് സ്ത്രീകള്‍ സ്വര്‍ണ്ണം മോഷ്ടിക്കുന്ന രംഗങ്ങളാണ് യുടൂബടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്.

ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നതിനായി നിരത്തിവെച്ച സ്വര്‍ണ്ണ മാലയില്‍ ഒരെണ്ണം സെയില്‍സ്മാന്റെ ശ്രദ്ധ മറ്റ് കസ്റ്റമേഴ്‌സിലേക്ക് മാറിയ ഉടന്‍ കൈയ്യില്‍ കരുതിയ ബാഗിലേക്ക് മാറ്റിയിടുന്നത് ചിത്രത്തില്‍ വ്യക്തമാണ്. പക്ഷെ മോഷ്ടിച്ച് കടന്ന് കളഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥാപന ഉടമകള്‍ കാര്യം അറിഞ്ഞത്.
ആളെ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രതികള്‍ വലയിലാകുമെന്നാണ് കടയുടമകളുടെ പ്രതീക്ഷ. ഏത് ഗള്‍ഫ് രാജ്യത്താണ് സംഭവമെന്ന് വാര്‍ത്തയില്‍ സൂചനയില്ല.












Click it and Unblock the Notifications