കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തരക്കാര്‍ രാജ്യത്ത് വേണ്ട; പ്രവാസികള്‍ക്കെതിരെ വടിയെടുത്ത് കുവൈത്ത്; 13 പേരെ നാടുകടത്തി

Google Oneindia Malayalam News

കുവൈത്ത്: ശമ്പളം മുടങ്ങിയതിന്റെ പേരില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ 13 പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും അവരുടെ തിരിച്ചുവരവ് എന്നന്നേക്കുമായി തടയാനും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചന്നെ് അധികൃതര്‍ അറിയിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളം മുടങ്ങിയതിന്റ പേരില്‍ 13 പ്രവാസികളാണ് അടുത്ത കാലത്തായി കുവൈത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി രംഗത്തെത്തിയത്.

1

ഈ 13 പേരും ഒരേ രാജ്യത്ത് നിന്നുള്ളവരാണ്. ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച് ദിവസ വേതനത്തിന് ഒരു കരാര്‍ കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പ്രവാസികള്‍ രാജ്യത്ത് ഇത്തരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നാടുകടത്തല്‍ നടപടി കര്‍ശനമാക്കിയതായി കുവൈത്ത് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

2

മാതാവ് മുസ്ലിം, ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് നഗരസഭ: ഇടപെട്ട് ഹൈക്കോടതിമാതാവ് മുസ്ലിം, ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് നഗരസഭ: ഇടപെട്ട് ഹൈക്കോടതി

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ പ്രവാസികള്‍ക്കിടെയില്‍ ആത്മഹത്യ മരണങ്ങള്‍ വര്‍ദ്ധിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 41 ആത്മഹത്യ മരണങ്ങളും 43 ആത്മഹത്യ ശ്രമങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

3

കുവൈത്ത് അധികൃതര്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് 46 ദശലക്ഷം പ്രവാസികളാണ് രാജ്യത്തുള്ളത്. അതേസമയം, കഴിഞ്ഞ മാസം 60 ഓളം പ്രവാസികളെ കുവൈത്ത് നാടുകടത്തിയിരുന്നു. നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയതിനാണ് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികളെ കുവൈത്ത് നാടുകടത്തിയത്.

4

സൂര്യന്റെ രാശിമാറ്റം അടിപൊളിയാക്കും; നിങ്ങളുടെ സൗഭാഗ്യ ദിവസങ്ങള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍സൂര്യന്റെ രാശിമാറ്റം അടിപൊളിയാക്കും; നിങ്ങളുടെ സൗഭാഗ്യ ദിവസങ്ങള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

ഇതേ തുടര്‍ന്ന് അറസ്റ്റിലായ നിയമലംഘകര്‍ ഇന്ത്യന്‍, ബംഗ്ലാദേശ്, ഈജിപത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കുവൈത്ത് വിമാനത്താവളങ്ങളില്‍ നിന്ന് ഇവര്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തി ആളുകളെ എടുക്കാറുണ്ടായിരുന്നു ഇത് ട്രാഫിക് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്.

5

ഇത്തരക്കാരെ കണ്ടെത്തുന്നതിന് കര്‍ശനമായ നടപടിയാണ് കുവൈത്ത് സ്വീകരിച്ചിട്ടുള്ളത്. ടാക്‌സി ജോലി ചെയ്യാനുള്ള ലൈസന്‍സ് ഇല്ലാത്ത വാഹന ഡ്രൈവര്‍മാരില്‍ നിന്ന് മോഷണം, കൊള്ളയടിക്കല്‍ എന്നിവ സംബന്ധിച്ച് ചില യാത്രക്കാരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതരുടെ നീക്കം.

6

ബിഗ് ബോസിന് ശേഷം കിടിലം ഫിറോസ് പറ്റിച്ചോ? മണിക്കുട്ടനോട് ബഹുമാനമാണ്: സന്ധ്യമനോജ് പറയുന്നുബിഗ് ബോസിന് ശേഷം കിടിലം ഫിറോസ് പറ്റിച്ചോ? മണിക്കുട്ടനോട് ബഹുമാനമാണ്: സന്ധ്യമനോജ് പറയുന്നു

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ അംഗീകൃത ടാക്‌സി സര്‍വീസുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

English summary
Kuwaiti authorities decided to deport 13 expats: here’s why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X