കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്, വിമാനം വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: വെടിയേല്‍ക്കാതെ കുവൈത്ത് എയര്‍വേസ് വിമാനം രക്ഷപ്പെട്ടു. കുവൈത്തിലെ അഹന്മദിയില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതാണ് സംഭവം. വിമാനങ്ങള്‍ ലാന്റിംഗിനായി താഴ്ന്ന് പറക്കുന്ന പ്രദേശമാണ് അഹന്മദി. ഇവിടെ ഇത്തരം ആഘോഷങ്ങള്‍ക്ക് വിലക്കുള്ളതാണ്. കുവൈത്ത് എയര്‍വേസിന്റെ 618ാം നമ്പര്‍ യാത്രാ വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഖത്തറില്‍ നിന്ന് കുവൈത്തിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍ നിന്ന രക്ഷപ്പെട്ടത്. ഒരു സ്വദേശി കുടംബത്തിന്റെ വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിയുതര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിലക്കുണ്ടായിരുന്നിട്ടും അത് മറി കടന്നാണ് വിവാഹത്തിനെത്തിയവര്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്.

Plane

വെടിയുതിര്‍ത്ത സംഭവം എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിനെ അറിയിച്ചതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വിവാഹപാര്‍ട്ടിയ്ക്കിടെയാണ് ആകാശത്തേയ്ക്ക് വെടിവയ്പ്പുണ്ടായതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരു യുവാവ് അറസ്റ്റിലാതായാണ് സൂചന.

English summary
Kuwaiti passenger jet fired at during wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X