കുവൈത്ത്: പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ച സ്‌കൂളിന് 65,000 ദിര്‍ഹം പിഴ
കുവൈത്ത്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ച സ്‌കൂളിന് 65,000 ദിര്‍ഹം കുവൈത്ത് കോടതി പിഴ വിധിച്ചു.
പ്ലസ് വണ്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിയെ തോല്‍പ്പിച്ചുക്കൊണ്ടുള്ള ഫലമാണ് സ്‌കൂള്‍ അധികൃതര്‍ പുറത്ത് വിട്ടത്. അത്‌ക്കൊണ്ട് തന്നെ വിദ്യാര്‍ത്ഥിയെ പ്ലസ് ടുവിലേക്ക് മാറ്റാനും സാധിക്കില്ലെന്നായിരുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

പരീക്ഷാഫലത്തില്‍ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പുനപരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി ജയിച്ചതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിച്ചതായി പറയുകയു ചെയ്തു.
കുട്ടിയ്ക്ക് നേരിടേണ്ടി വന്ന മാനസിക സംഘര്‍ത്തിന്റെ പേരിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് 65,000 ദിര്‍ഹം കോടതി പിഴയായി വിധിക്കുകയായിരുന്നു.












Click it and Unblock the Notifications