കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:ഗാര്‍ഹിക ജോലിയ്ക്ക് പുതിയ കരാര്‍

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇയില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് പുതിയ തൊഴില്‍ കരാര്‍ നിലവില്‍ വന്നു. ജോലിക്കാരും വീട്ടുടമയും തമ്മില്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തും വിധത്തിലാണ് പുതിയ കരാര്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലൂടെയാണ് പുതിയ കരാര്‍ നിലവില്‍ വന്നത്.

ഇതിനിടെ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെപ്പറ്റിയും തൊഴില്‍ മന്ത്രാലയം ആലോചിയ്ക്കുന്നുണ്ട്. പ്രവൃത്തിസമയം, അവധി ദിനങ്ങള്‍ എന്നിവയെപ്പറ്റിയും മന്ത്രാലയം ആലോചിയ്ക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളായി സ്വകാര്യ തൊഴില്‍ മേഖലയെ വിഭജിയ്ക്കും.

ധനകാര്യ മേഖല, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, മീഡിയ, ടൂറിസം എന്നിങ്ങനെയാണ് വേര്‍തിരിയ്ക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും ധനകാര്യമേഖലയിലും ഒട്ടേറെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് നിയമഭേദഗതിമൂലം കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

വീട്ടുടമകളും ജോലിക്കാരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും മറ്റും നിരന്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതിനെത്തുടര്‍ന്നാണ് കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പുതുയ കരാര്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

English summary
Labour law for private sector to be amended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X