കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: പുതിയ ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

Google Oneindia Malayalam News

ഷാര്‍ജ: ജുവൈസില്‍ ഇന്ത്യന്‍ അസോസിയേഷന്‍ നിര്‍മ്മിക്കുന്ന പുതിയ ഇന്ത്യന്‍ സ്‌കൂളിന്റ തറക്കല്ലിടല്‍ ഡോ. ടി.എന്‍ സീമ എം.പി യും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരനും ചേര്‍ന്ന് നിര്‍വഹിച്ചു.

10 ലക്ഷം ചതുരശ്ര അടിയില്‍ ഏതാണ്ട് 6000 ത്തോളം കുട്ടികള്‍ക്കുള്ള പഠന സൗകര്യത്തോടെയാണ് പുതിയ സ്‌കൂള്‍ നിലവില്‍ വരുന്നത്. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത അധ്യായന വര്‍ഷം തന്നെ പ്രവേശനം ആരംഭിക്കുവാനാവുമെന്നാണ് അസോസോസിയേഷന്റ കണക്ക് കൂട്ടല്‍.

Sharjah Indian School

ചടങ്ങില്‍ ആക്ടിംങ് പ്രസിഡന്റ് ഷിബുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ റഹീം സ്വാഗതവും ട്രഷറര്‍ ബിജുസോമന്‍ നന്ദിയും പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ ഭാരവാഹികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Laid the foundation stone of the new Indian School, Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X