അറഫാ സംഗമം ഇന്ന്: ഭക്തിയുടെ നിറവില്‍ 20 ലക്ഷം തീര്‍ത്ഥാടകര്‍, പ്രാര്‍ത്ഥനയില്‍ മുങ്ങി മിന
ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം
മക്ക: ഹജ്ജിന്റെ ചടങ്ങുകളില്‍ മര്‍മപ്രധാനമായ അറഫ സംഗമത്തിന് തുടക്കമായി. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.
ഇതിന്റെ മുന്നോടിയായി തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന്, ബുധനാഴ്ച തന്നെ മിന താഴ്വരയില് എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ ഹാജിമാര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നു ചൊവ്വാഴ്ച മഗ്രിബിനു ശേഷം വിവിധ ബസുകളില്‍ മിനയിലേക്ക് യാത്ര തിരിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ബുധനാഴ്ച രാത്രി മിനയില്‍ പാര്‍ക്കും. അറഫ സംഗമത്തിനായി നാളെ സുബഹി നമസ്കാരത്തിനു ശേഷം ഹാജിമാര്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങിതുടങ്ങും.

അറഫ പ്രഭാഷണം
പ്രവാചകന് മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്കാരങ്ങള്‍ ചുരുക്കി നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്ക്കും.

വിശുദ്ധ ഭൂമിയില്‍ വിശ്വാസികള്‍
രാവിലെ മുതല്‍ അറഫ പ്രഭാഷണം നടക്കുന്ന മസ്ജിദുന്നമിറയവും പരിസരവും ഹാജിമാരെ കൊണ്ടു നിറയും. പ്രവാചകന് അറഫ പ്രഭാഷണം നടത്തിയത് അറഫയിലെ ജബല്‍ റഹ്മയുടെ താഴ്ഭാഗത്ത് വെച്ചാണ്. ജബലുറഹ്മയില് അറഫ ദിനത്തില്‍ നല്ല തിരക്ക് അനുഭവപ്പെടും. കനത്ത ചൂടും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവും കണക്കിലെടുത്ത് സൗദി ഭരണ കൂടം വിശുദ്ധ ഭൂമിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ശീതീകരിച്ച തമ്പുകളടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷ ശക്തം
സുരക്ഷ മുന്‍കരുതലുകളും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഹാജിമാരുടെ സൗകര്യവും കണക്കിലെടുത്ത് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കുന്നതിന് ഓരോ രാജ്യത്തിനും സമയക്രമവും നല്കി.

20 ലക്ഷം തീര്‍ത്ഥാടകര്‍
ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications