വീണ്ടും ഭാഗ്യം മലയാളികളോടൊപ്പം; മഹ്‌സൂസ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം
ദുബായ്: ഏറ്റവും പുതിയ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളികള്‍ അടക്കം രണ്ട് ഇന്ത്യക്കാര്‍ക്ക് സമ്മാനം. ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ രൂപയാണ് ഇവരെ തേടിയെത്തിയത്. ഖത്തറില്‍ മലപ്പുറം സ്വദേശി ഷഹബാസ് കടേങ്ങല്‍ സിദ്ദിഖ്, പഞ്ചാബ് സ്വദേശി സുമൈര്‍ എന്നിവരെ തേടിയാണ് ഭാഗ്യം എത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. 127ാം പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിലാണ് ഷഹബാസിനെ തേടി സമ്മാനം എത്തിയത്. ആറ് നമ്പരുകളില്‍ അഞ്ചെണ്ണം പൊരുത്തപ്പെട്ടതോടെ കോടികളുടെ സമ്മാനം ഷഹബാസിന് സ്വന്തമാകുകയായിരുന്നു. രണ്ട് വര്‍ഷമായി സ്ഥിരമായി മഹ്‌സൂസില്‍ പങ്കെടുത്തിട്ടുള്ള ഷഹബാസ് സുഹൃത്തുക്കളോടൊപ്പം ഓണ്‍ലൈന്‍ വഴി നറുക്കെടുപ്പ് കാണുമ്പോഴായിരുന്നു സമ്മാനം ലഭിച്ച വിവരം അറിയുന്നത്.

സ്‌ക്രീനില്‍ തന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഷഹബാസ് പറഞ്ഞു. തനിക്ക് സമ്മാനം ലഭിച്ച വിവരം ആദ്യം അറിയിച്ചത് നാട്ടിലുള്ള ഭാര്യയെയായിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 42 കോടീശ്വരന്മാരെയാണ് ഇതുവരെ മഹ്‌സൂസ് സൃഷ്ടിച്ചത്.
യു എ ഇയിലെ ഗ്യാസ് മേഖലയില്‍ ജോലി ചെയ്യുന്ന സുമൈര്‍ ആണ് രണ്ട് കോടിയിലേറെ രൂപ സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരന്‍. 2014 മുതല്‍ 2020 വരെ യു എ ഇയിലുണ്ടായിരുന്ന കൊവിഡ് കാലത്ത് ജഡോലി നഷ്ടപ്പെട്ട് മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഖത്തറില്‍ എത്തി പുതിയ ജോലിയില്‍ പ്രവേശിച്ചത്. തനിക്ക് സമ്മാനം ലഭിച്ച വിവരം ആദ്യം അറിയിച്ചത് ഭാര്യയെയാണെന്നും എന്നാല്‍ അവര്‍ അത് വിശ്വസിച്ചിട്ടില്ലെന്ന് സുമൈര്‍ പറഞ്ഞു.












Click it and Unblock the Notifications