ചുവപ്പ് ലഡുവും ചുവപ്പ് വേഷവും കണ്ട് അറബികള്‍ ഞെട്ടി!!!
ദുബായ്: വ്യാഴാഴ്ച കാലത്ത് ദുബായ് അടക്കമുള്ള നഗരങ്ങളിലെ തെരുവുകളില്‍ കണ്ട കാഴ്ച അറബികളെയും കേരളത്തിന് പുറത്ത് നിന്ന് ഗള്‍ഫിലെത്തിയ പ്രവാസികളെയും ഒന്ന് അമ്പരിപ്പിച്ചു. ചിലര്‍ ചുവപ്പ് വേഷത്തിലും മറ്റ് ചിലര്‍ ചുവപ്പ് ലഡു വിതരണം നടത്തിയതുമാണ് അമ്പരപ്പിന് കാരണം. എന്നാല്‍ സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് വിജയമാണ് ഇവര്‍ ആഘോഷിക്കുന്നത് എന്നറിഞ്ഞ മറ്റ് രാജ്യക്കാരും ഇവരോടപ്പം ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.

നേതാക്കന്മാരെ അറിയില്ലെങ്കിലും പലരും ഉമ്മന്‍ചാണ്ടി വിജയിച്ചോ എന്നായിരുന്നു ചോദ്യം. ഗള്‍ഫില്‍ സാധാരണ സന്ദര്‍ശനം നടത്താറുള്ളതും സ്മാര്‍ട്ട് സിറ്റിയടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് അറബിക് പത്രങ്ങളില്‍ വന്ന വാര്‍ത്തയിലൂടെയും പലര്‍ക്കും ഉമ്മന്‍ ചാണ്ടിയെ അറിയാമായിരുന്നു.

മറ്റ് ചിലരാകട്ടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നും വിമാനം കയറി വന്ന് പ്രവാസികളോട് വോട്ട് ചോദിച്ച കെ. സുധാകരനടക്കമുള്ള നേതാക്കളുടെ അവസ്ഥയെ കുറിച്ചായിരുന്നു ചോദ്യം. ചിലരാകട്ടെ കേരളത്തില്‍ മോദിയുടെ പാര്‍ട്ടി വിജയിച്ചോ എന്നായിരുന്നു ചോദ്യം.

ഒറ്റ സീറ്റില്‍ ഒതുങ്ങി എന്നുള്ള മറുപടിയില്‍ ഒന്നും അറിയാത്തവര്‍ ഇനി മോദി രാജിവെക്കേണ്ടി വരുമല്ലോ എന്നായിരുന്നു അടക്കം പറച്ചില്‍. ഏതായാലും കേരളത്തിലെ ഓരോ ആഘോഷങ്ങളും മൈലുകള്‍ക്കപ്പുറവും മലയാളികളുടെ ആഘോഷമായി മാറുകയാണ്..












Click it and Unblock the Notifications