ദുബായ്; പൊലീസ് മേധാവിയുടെ നിര്യാണത്തില്‍ നഷ്ടമായത് കേരളത്തിന്റെ അഭ്യൂദയകാംക്ഷിയെ: രമേശ് ചെന്നിത്തല
താന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ, മുസൈനയുമായി നടത്തിയ കൂടിക്കാഴ്ച മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു
ദുബായ്: പോലീസ് മേധാവി ലഫറ്റനന്റ് ജനറല്‍ ഖമീസ് മതാര്‍ അല്‍ മുസൈനയുടെ നിര്യാണത്തില്‍, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. താന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ, മുസൈനയുമായി നടത്തിയ കൂടിക്കാഴ്ച മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 2015 ഫെബ്രുവരി ദുബായിയുടെ മുന്‍ പൊലീസ് മേധാവി ലഫറ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ താമിമുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ദുബായ് പൊലീസിന്റെ മികച്ച സേവന മാതൃകകള്‍, കേരള പൊലീസിലും നടപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ഒരു മണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ച നടത്തിയത്. ഇതിനുശേഷം, ദുബായ് പൊലീസ് സംഘത്തെ ഔദ്യോഗികമായി കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. യുഎഇയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രത്യേകിച്ച് മലയാളികളുമായും അദേഹം നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നതായും മലയാളികള്‍ ഇല്ലാത്ത ഒരു സ്ഥലം പോലും ലോകത്തില്ല എന്നും മുസൈന പറഞ്ഞത്, ഇപ്പോഴും ഓര്‍മ്മകളിലുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ലോകശ്രദ്ധ നേടിയ നിരവധി സുപ്രധാന കേസുകളിലെ പ്രതികളെ പിടികൂടിയ , ദുബായിയുടെ മികച്ച പൊലീസ് മേധാവിയാണ് മുസൈന. ഒപ്പം, കേരളത്തിന്റെ ഒരു മികച്ച അഭ്യൂദയകാംക്ഷിയെ കൂടിയാണ് ഈ മരണത്തിലൂടെ നഷ്ടമായതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്നുള്ള ആഭ്യന്തരമന്ത്രി എന്ന നിലയില്‍, ദുബായ് പൊലീസ് മേധാവിയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയതും രമേശ് ചെന്നിത്തലയായിരുന്നു.












Click it and Unblock the Notifications