മലയാളത്തെ സ്നേഹിക്കുന്ന ലെബനീസ് പൗരനെ പരിചയപ്പെടാം; പാട്ടും കേള്‍ക്കാം
ദുബായ്: ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും ഏറെ സ്നേഹിക്കുന്ന ലബനീസ് പൗരനാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ ചര്‍ച്ചാ വിഷയം. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വാജി എന്ന ലബനന്‍ പൗരനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.
തന്റെ കൂടെ ജോലി ചെയ്യുന്നവരില്‍ നിന്നും മലയാളം പഠിച്ചെടുത്ത ഇദ്ദേഹം മലയാളത്തില്‍ ആലപിച്ച ഗാനങ്ങളും ഇന്ത്യന്‍ സ്വതന്ത്രദിനത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചതും തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ അപ്ഡേറ്റ് ചെയ്തതോടെയാണ് ഇയാള്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്.
ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന വാജി പുതിയ ഭാഷകള്‍ പഠിച്ചെടുക്കുവാനുള്ള തന്റെ യത്നത്തിനിടെ മലയാളത്തിനോട് തോന്നിയ പ്രത്യേക സ്നേഹമാണ് മലയാളത്തെ സ്വന്തമാക്കാന്‍ കാരണമായതായി പറയുന്നത്. കേരളത്തിലെത്തി മലയാളി സുഹ്യത്തുക്കളുമായി നേരിട്ട് സംസാരിച്ച ഇദ്ദേഹം ഇപ്പോള്‍ മലയാളികളായ സോഷ്യല്‍ മീഡിയാ സുഹ്യത്തുക്കളെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
മലയാളികള്‍ പോലും മലയാളം മറക്കുന്ന പുതിയ കാലഘട്ടത്തില്‍ താന്‍ മലയാളം പഠിച്ചു എന്നു മാത്രമല്ല നാട്ടിലുള്ള തന്റെ സഹോദരന്റെ മക്കളെ മലയാളത്തിലുള്ള പാട്ട് പഠിപ്പിച്ച് അതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications