ദുബായിലെ തെരുവുകള്‍ക്ക് ഇനി എല്‍.ഇ.ഡി പ്രകാശം
ദുബായ്: എമിറേറ്റിലെ വൈദ്യുതി ഉപയോഗം പരമാവധി ലാഭിക്കാനും പ്രക്യതിയുമായി കൂടുതല്‍ ഇണങ്ങി ചേരാനും ലക്ഷ്യം വെച്ച് എമിറേറ്റിലെ തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റാനുള്ള പ്രവര്‍ത്തികള്‍ക്ക് ദുബായ് ആര്‍.ടി.എ തുടക്കമിട്ടു. പരീക്ഷണ അടിസ്ഥാനത്തില്‍ ബര്‍ഷ മേഖലയിലെ പഴയ വിളക്കുകള്‍ മാറ്റി പുതിയ വിളക്കുകള്‍ ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കും.
പ്രതിവര്‍ഷം 1.80 കിലോ വാട്ട് വൈദ്യുതി ലാഭിക്കാനാണ് ആര്‍.ടി.എ ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ എഞ്ചിനീയര്‍ മൈത ബിന്‍ അതിയ്യ് വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ 20 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2018 ഓടെ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ.

ഇത്തിഹാദ് എനര്‍ജി സര്‍വീസ് കമ്പനിയുമായി സഹകരിച്ചാണ് തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം പല ഉള്‍മേഖലകളിലും ഭാഗികമായി തെരുവു വിളക്കുകള്‍ അണക്കുമെന്നും ആര്‍.ടി.എ അറിയിച്ചു.












Click it and Unblock the Notifications