ദുബായ്:17കാരിയെ വിവാഹം ചെയ്ത് കൊടുക്കാന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന് തടവ്
ദുബായ്: ഇന്ത്യക്കാരനായ 28കാരന് ദുബായില്‍ തടവ് ശിക്ഷ. ഭീഷണിപ്പെടുത്തി വിവാഹാലോചന നടത്തിയതിനാണ് യുവാവിനെ ജയിലാക്കിയത്. ഇന്ത്യക്കാരനായ വ്യവസായിയെയാണ് നാട്ടുകാരനായ യുവാവ് ഭീഷണിപ്പെടുത്തിയത്. വ്യവസായിയുടെ 17കാരിയായ മകളെ വിവാഹം കഴിച്ച് കൊടുക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വിവാഹം നടത്തിയില്ലെങ്കില്‍ കുടുംബത്തെ ഒന്നടങ്കം കൊല്ലുമെന്നായിരുന്നു ഭീഷണി.
വ്യവസായിയുടെ ഫോണിലേയ്ക്ക് നിരന്തരം യുവാവ് വിളിച്ചിരുന്നു. ഇയാള്‍ക്ക് നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമല്ലായിരുന്നു. വ്യവസായി തനിയ്ക്ക് അമ്മാവന്റെ സ്ഥാനത്താണെന്നും പണം നല്‍കി സഹായിക്കണമെന്നുമൊക്കെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. വ്യവസായിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ കാത്ത് നിന്നും ഇയാള്‍ ശല്യം ചെയ്തിരുന്നു.

ഒരു ദിവസം തന്നെ 28 തവണയിലേറെയാണ് വിവാഹക്കാര്യം പറഞ്ഞ് ഇന്ത്യക്കാരന്‍ വ്യവസാസിയെ വിളിച്ചിരുന്നത്. കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വ്യവസായി പൊലീസില്‍ പരാതി നല്‍കി . വ്യവസായിയുടെ സഹായത്തോടെ തന്നെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തിയ കാര്യം ഇയാള്‍ സമ്മതിച്ചു . പിടിയിലായപ്പോഴും വ്യവസായിയുടെ മകളം വിവാഹം കഴിയ്ക്കണമെന്ന കാര്യം യുവാവ് ആവര്‍ത്തിച്ചു.കോടതിയില്‍ ഹാജരാക്കിയ യുവാവിന് മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.












Click it and Unblock the Notifications