കാറോട്ടത്തില്‍ ഒന്നാമന്‍ ഹാമില്‍ട്ടണ്‍ തന്നെ...
ബഹറിന്‍: ആയിരക്കണക്കിന് കാറോട്ട പ്രേമികളെ സാക്ഷിയാക്കി ഇത്തവണയും വേഗതയുടെ രാജാവെന്ന കിരീടം മെഴ്‌സിഡസിന്റെ ലെവിസ് ഹാമില്‍ട്ടണ്‍ നിലനിര്‍ത്തി. ബഹറിനില്‍ ഇന്നലെ നടന്ന ആവേശകരമായ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ ഫൈനലില്‍ 25 പോയിന്റുമായാണ് ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്.
18 പോയിന്റു നേടിയ ഫെറാറിയുടെ കിമി റെയ്‌കോണനാണ് രണ്ടാം സ്ഥാനം.ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് എട്ടാം സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്. തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ ബഹറിന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. സമാപന ചടങ്ങിന് മോടി കൂട്ടാന്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു.

സമാധാനപരമായി പൂര്‍ത്തിയാക്കിയ മത്സരങ്ങള്‍ ബഹറിനെ ലോക രാജ്യങ്ങള്‍ക്കിടയിലെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാന്‍ സാധിച്ചുവെന്ന് ബഹറിന്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബഹറിനില്‍ എത്തിച്ചേര്‍ന്ന മുഴുവനാളുകള്‍ക്കും അദ്ധേഹം നന്ദി പറഞ്ഞു. തുടര്‍ച്ചയായ നാലാം തവണയാണ് ബ്രിട്ടിഷ് താരം ഹാമില്‍ട്ടണ്‍ പോള്‍ പൊസിഷന്‍ നേടുന്നത്.












Click it and Unblock the Notifications