ദുബായ്: ആറുവയസ്സുകാരനെ പീഡിപ്പിച്ച ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍, ചുരുളഴിഞ്ഞത് ലൈംഗികാതിക്രമ കേസുകള്‍!!!
ദുബായിലെ അല്‍ മുറാഖാബാദ് ഹോട്ടലിന് മുകളിലുള്ള സ്വിമ്മിംഗ് പൂളിന് സമീപത്തായിരുന്നു സംഭവം
ദുബായ്: ആറ് വയസ്സുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ലൈഫ് ഗാര്‍ഡ് അറസ്റ്റില്‍. ആളൊഴിഞ്ഞ മുറയിലെത്തിച്ച് ആറു വയസ്സുകാരനെ പീഡിപ്പിക്കുകയായിരുന്നു. ദുബായിലെ അല്‍ മുറാഖാബാദ് ഹോട്ടലിന് മുകളിലുള്ള സ്വിമ്മിംഗ് പൂളിന് സമീപത്തായിരുന്നു സംഭവം. 21 കാരനായ പാകിസ്താനി യുവാവാണ് അറസ്റ്റിലായത്. ജൂലൈ 13 നായിരുന്നു സംഭവം.
ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കുടുംബത്തിനൊപ്പം അവധിക്കാലം ചെവഴിക്കാനെത്തിയ ഫ്രഞ്ച് കുടുംബത്തിനൊപ്പമായിരുന്നു ആറ് വയസ്സുകാരന് എത്തിയത്. . സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ ഫ്രഞ്ച് വനിതയാണ് ദുബായ് പൊലീസിന്റെ ടൂറിസം വകുപ്പില്‍ വിവരമറിയിച്ചത്. തന്റെ മകനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിന് പരാതി നല്കി.

ഫ്രാന്‍സിലെത്തിയ ശേഷം ആറ് വയസ്സുകാരനെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. പരിക്കുകളും മറ്റും കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി പൊലീസും വ്യക്തമാക്കുന്നു.
സംഭവത്ത തുടര്‍ന്ന് ജൂലൈ 28ന് ലൈഫ് ഗാര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഫോണില്‍ നിന്ന് 58ഓളം അശ്ലീല വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ വാദം കേട്ട കോടതി നവംബര്‍ 21ന് വിധി പറയും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications