ലിഫ്റ്റ് ഡോര്‍ വഴി താഴോട്ട്, സൗദിയില്‍ വൃദ്ധന്‍ മരിച്ചു
ജിദ്ദ: സൗദിയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മദീനയിലാണ് സംഭവം.
രണ്ടു നില മാത്രമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. അറ്റകുറ്റ പണിക്കായി ലിഫ്റ്റ് അഴിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഇക്കാര്യമറിയാതെ എത്തിയ വൃദ്ധന്‍ ഡോര്‍ തുറന്ന് ഉള്ളിലേക്ക് കാലെടുത്തു വെയ്ക്കുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ വൃദ്ധന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സബ്ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മരണത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിയാദില്‍ സൗദി യുവാവ് കൊല്ലപ്പെട്ടു
പത്തുദിവസം മുമ്പ് കാണാതായ സൗദി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെടിയേറ്റാണ് 21കാരന്‍ മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications