ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ ലൈറ്റ് അപ്പ് 2018 ദുബായിൽ സംഘടിപ്പിച്ചു
ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ) ലൈറ്റ് അപ്പ് 2018 എന്ന പേരിൽ സംഘടിപ്പിച്ച അനുവൽ മീറ്റ് ശ്രദ്ധേയമായി. ദുബായിലെ പേൾ ഇൻ പാർക്ക് ഹോട്ടലിലെ ഐ പി എ ഹാളിലാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ വാർഷിക സംഗമം നടത്തിയത്.
സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളർത്തിയെടുക്കുന്നതിനും പരസ്പരസഹകരണ- മനോഭാവം വളർത്തിയെടുത്തു വാണിജ്യ രംഗത്ത് നിശ്ശേഷമായ അഭിവൃദ്ധി കൈവരിക്കുന്നതിന് വേണ്ടിയുള്ള പുതിയ ആശയങ്ങളും പദ്ധതികളും സംരംഭകര്‍ ചടങ്ങിൽ അവതരിപ്പിച്ചു. നവീനമായ വാണിജ്യ ആശയങ്ങളും നിലവിലെ വിപണിയെ കുറിച്ചുള്ള വ്യക്തമായ ധാരണയും ഉൾകൊള്ളിച്ചുള്ള അവതരണങ്ങൾ ലൈറ്റ് അപ്പ് 2018 ചടങ്ങിനെ വിത്യസ്തമാക്കി. 171 -ഓളം വരുന്ന ഐ പി എ-യിലെ ചെറുതും വലുതുമായ ബിസിനസ് സംരംഭകരുടെ വിവിധ വാണിജ്യ ആശയങ്ങളും വരുംകാല പ്രവർത്തന നിർദ്ദേശങ്ങളുമാണ് ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.

13 ഗ്രൂപ്പായി തിരിച്ച് അതില്‍ നിന്നുള്ള ഗ്രുപ്പ് പ്രതിനിധികളാണ് ഈ ആശയങ്ങളും നിര്‍ദേശങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചത്. ലൈറ്റ്അപ്പ് 2018ചെയർമാൻ എ കെ ഫൈസലിന്റെ അധ്യക്ഷതയിൽ യുവ സംരംഭകൻ ഷാഫി നെച്ചികാട്ടിൽ ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്തും വാണിജ്യ രംഗത്തും രാജ്യം കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുവാനുള്ള വിത്യസ്തമായ പദ്ധതികൾ കൂട്ടായ പരിശ്രമത്തിലൂടെ നടപ്പിൽ വരുത്തുവാൻ വേണ്ടി ഐ പി എ മുന്നിട്ടിറങ്ങുമെന്ന്ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു.
പരസ്പരം സൗഹൃദത്തിലൂടെ കൂടുതൽ ബിസിനസ് അവസരങ്ങൾ നേടിയെടുക്കാനും പുതിയ വാണിജ്യ സാധ്യതകളും സ്യഷ്‌ടിച്ചെടുക്കാൻ ഐപി എ പോലുള്ള സാധ്യതകള്‍ നിരവധി സംരംഭകര്‍ക്കാണ് ഗുണകരമായതെന്ന് അദ്ധേഹം പറഞ്ഞു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണങ്ങൾ കൊണ്ട് ഉടലെടുത്ത നിരവധി ബിസിനസ് സംരംഭ അവസരങ്ങളും സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന സന്ദേശ പ്രചാരണവും ഏറെ പ്രാധാന്യത്തൊടെയാണ് ഐ പി എ സമീപിക്കുന്നത്. ഇതിന് വേണ്ടിയുള്ള രാജ്യത്തെ നിയമവ്യവസ്ഥകള്‍ അംഗികാരിച്ചുള്ള ലൈസന്‍ സംവിധാനത്തെടെയാണ് ഈ രംഗത്ത് ഐപിഎ പ്രവര്‍ത്തിച്ചുവരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ മാസം 28 -ന് ദുബായിലെ കേൾട്ടൻ പാലസ് ഹോട്ടലിൽ ഐ പി ഇ സംഘടിപ്പിക്കുന്ന ബിസിനസ് ആക്സിലേറ്റർ എന്ന ട്രെയിനിങ് പ്രോഗ്രമിന്‍റെ ബ്രോഷർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. ഓൾ കേരള ബ്ലഡ് ഡൊണേഴ്സ് അസോസിയേഷൻ തയാറാക്കുന്ന കേരളത്തിലെയും ജിസിസി രാജ്യങ്ങളിലേയും രക്തദാനത്തിന് തയ്യാറുള്ള ആളുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ അപ്പ്ലിക്കേഷന്റെ ലോഞ്ചിംഗ് ചടങ്ങില്‍ നടന്നു. ഐ പി എ ടീം അംഗ കോർഡിനേറ്റർ ത്വൽഹത്ത് ഫോറിംഗ് ഗ്രുപ്പ് അടുത്ത വർഷം ഐ പി എ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ വാർഷിക കലണ്ടർ അവതരിപ്പിച്ചു.
ലീഗൽ അഡ്മിനിസ്ട്രേറ്റർ റിയാസ് കിൽട്ടൻ ഐ പി എ യുടെ നിയമവ്യവസ്ഥകളും പ്രവർത്തന രീതികളും വിശദീകരിച്ചു. ട്രഷർ സി കെ മുഹമ്മദ് ഷാഫി അൽ മുർഷിദി പ്രവർത്തന ഫണ്ടുകളുടെ വിവരങ്ങൾ സദസിൽ അവതരിപ്പിച്ചു. വൈസ് ചെയർമാൻ ചെയർമാൻ ഹാരിസ് കാട്ടകത്ത് തുടർവർഷങ്ങളിൽ ഐ പി എ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബിസിനസ് പ്രോജക്റ്റുകളുടെ നിക്ഷേപ അവസരങ്ങളുടെ വിവരങ്ങളെ കുറിച്ചും സൽമാൻ സി എസ് ആർ പ്രവർത്തനങ്ങളുടെ വിവരങ്ങളും ചടങ്ങിൽ വിശദീകരിച്ചു. വൈസ് ചെയർമാൻ നെല്ലറ ഷംസുദ്ദീൻ, എ എ കെ ഗ്രുപ്പ് എം ഡി മുഹമ്മദ് മുസ്തഫ, റഷീദ് റിസാ ഫാർമസി, മുഹമ്മദ് ഹുസൈൻ ആലിയാ ഇബ്രാഹിം ഓഡിറ്റിങും ചടങ്ങിന് ആശംസകൾ നേർന്നു. ജനറൽ കൺവിനർ ജോജോ സി കാഞ്ഞിരകാടൻ അവതാരകനായ സദസ്സിന് ജോയിന്റ്കൺവീനർ യൂനുസ് തണൽ നന്ദിയും പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications