ദുബായ്: ഹണിമൂണിനെത്തിയ ദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ പ്രവാസിയ്ക്ക് തടവ്
ദുബായ്: ഹണിമൂണിനായി ദുബായിലെത്തിയ ദമ്പതിമാരുടെ സ്വകാര്യ വീഡിയോ രഹസ്യമായി ചിത്രീകരിച്ച പ്രവാസിയ്ക്ക് തടവ് ശിക്ഷ. ലിമോ ഡ്രൈവറായ യുവാവാണ് തന്റെ വാഹനത്തില്‍ സഞ്ചരിച്ച നവദമ്പതിമാരുടെ സ്വകാര്യ രംഗങ്ങള്‍ പകര്‍ത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുകയും ടെയ്തു.
ബര്‍ ദുബായിലെ ഒരു ഹോട്ടലിലാണ് ദമ്പതിമാര്‍ തങ്ങിയത്. ദുബായ് മാളിലേയ്ക്ക പോകുന്നതിനാണ് ഇവര്‍ ടാക്‌സി ഏര്‍പ്പാടാക്കിയത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ ദമ്പതിമാര്‍ അടുത്തിടപഴകുന്നത് ഡ്രൈവര്‍ കണ്ടു. അതീവ രഹസ്യമായി ദമ്പതിമാരുടെ ഈ രംഗങ്ങള്‍ ഇയാള്‍ പകര്‍ത്തി. ശേഷം വാട്ട്‌സ് ആപിലൂടെ യുവാവിന് അയച്ചു. തന്റേയും ഭാര്യയുടേയും സ്വകാര്യ രംഗങ്ങള്‍ കണ്ട യുവാവ് ഞെട്ടി.

ഡ്രൈവറാകട്ടേ നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങി. തനിയ്ക്ക് 2000 ദിര്‍ഹം തന്നില്ലെങ്കില്‍ ഈ രംഗങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ദമ്പതിമാരുടെ സ്വകാര്യതയെ കരുതി ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന വിവരം പോലും പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications