കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വീട്ടില്‍ നിന്നും പെണ്‍സിംഹത്തെ പിടികൂടി

  • By Aiswarya
Google Oneindia Malayalam News

ഷാര്‍ജ: വീട്ടില്‍ സിംഹമോ? വീട്ടില്‍ സിംഹത്തെ വളര്‍ത്തിയാല്‍ എന്താവും സ്ഥിതി. വന്യജീവികളെ വീട്ടില്‍ വളര്‍ത്തരുതെന്ന നിയമം നിലനില്‍ക്കെ ഷാര്‍ജയിലെ വീട്ടില്‍ നിന്നും പെണ്‍ സിംഹത്തെ പിടികൂടിയിരിക്കുന്നു
. അല്‍ ക്വറൈന്‍ മേഖലയിലെ ഒരു വീട്ടില്‍ നിന്നുമാണ് പൂട്ടിയിട്ട നിലയില്‍ സിംഹത്തെ കണ്ടെത്തിയത്.

സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റിയുടെ (ഇ.പി.എ.എ) നേതൃത്വത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഷാര്‍ജ പോലീസിന്റേയും മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയായിരുന്നു പരിശോധന. സംഭവത്തില്‍ 10,00,00 ദിര്‍ഹം പിഴയടയ്ക്കാന്‍ വീട്ടുകാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

lion.jpg

നേരത്തെ തന്നെ ഷാര്‍ജയിലെ പല വീടുകളിലും വന്യജീവികളെ വളര്‍ത്തുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇ.പി.എ.എ ഡയറക്ടര്‍ ഹന സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. 60 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിരിക്കുന്നത്.

2014 ല്‍ പുറത്തിറക്കിയ അഡ്മിനിസ്‌ട്രേഷന്‍ നിയമ പ്രകാരമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും ഹന പറഞ്ഞു.

English summary
A lioness was seized from a home in Al Qarain area of the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X