ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു
ദുബായ്: ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിവാന്‍ഡ്രം ഒയാസിസ് ഗവര്‍ണേഴ്‌സ് വിസിറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഗവര്‍ണര്‍ സി.എ അലെക്‌സ് കുര്യാക്കോസും പത്‌നിയും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ക്യാബിനെറ്റ് സെക്രട്ടറി കെ.ജി ചന്ദ്രശേഖരന്‍ നായര്‍, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കണ്‍സള്‍ട്ടന്റ് എന്‍.രാമചന്ദ്രന്‍, സല്‍ഗുണന്‍, സി.രാമകൃഷ്ണന്‍ നായര്‍, മധു, ആര്‍.വി ബിജു എന്നിവരും ട്രിവാന്‍ഡ്രം ഒയാസിസ് ക്ലബ് ലയണ്‍സിന്റെ ഭാരവാഹികളായ വേണുഗോപാല്‍, സജീവ് മേനോന്‍, ജെറോ, ജെകെ, ഫാറൂഖ് താഹ, സന്തോഷ് കുമാര്‍, ബിജു കാസിം, ത്രിനാഥ് കറുപ്പയില്‍, സുനില്‍ കുമാര്‍, ജെ.ജെ ജലാല്‍, സിറാജ് ഹസന്‍, രാജന്‍, ടൈറ്റസ് തുടങ്ങിയവരടക്കമുള്ള നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ജീവന്‍ ടിവി മേധാവി ബേബി മാത്യു സോമതീരം, ഡോക്ടര്‍ ആന്‍ഡ്രിയാസ്, ഹയാത്ത്, ലിജു, ആര്‍.റോബേര്‍ട്ട്‌സണ്‍, ഡാണ്‍, ഐസക് പട്ടാണിപ്പറമ്പില്‍ തുടങ്ങിയ 12 ഓളം പുതിയ അംഗങ്ങളെയും ചടങ്ങില്‍ തിരഞ്ഞെടുത്തു. ചെണ്ടമേളവും, ശരത്, സിജി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും വിനോദപരിപാടികളും അരങ്ങേറി.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇന്ത്യയിലും യു.എ.ഇയിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ് ഓഫ് ട്രിവാന്‍ഡ്രം ഒയാസിസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.












Click it and Unblock the Notifications