ചിരന്തന യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു
ദുബായ്: ചിരന്തന സാംസ്കാരിക വേദിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് വേണ്ടി ചിരന്തന യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ രചനാമത്സരം സംഘടിപ്പിക്കുന്നു. 2015 ജനുവരി മുതല്‍ ഡിസംബര്‍ 20 വരെയുള്ള കാലത്ത് പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. നോവല്‍, ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങള്‍ക്കാണ് ഇത്തവണ മത്സരം.
2015 ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്ന് കോപ്പിയാണ് മത്സരത്തിന് അയക്കേണ്ടത്. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. ചെറുകഥ, കവിത, ലേഖനം എന്നിവ അച്ചടിച്ചുവന്ന പ്രസിദ്ധീകരണത്തിന്റെ കോപ്പിയാണ് മത്സരത്തിനായി ലഭിക്കേണ്ടത്. ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് പ്രായഭേദമില്ലാതെ സൃഷ്ടികള്‍ അയക്കാം. ഒരാള്‍ക്ക് ഒരു വിഷയത്തില്‍ രണ്ട് രചനകളെ അയക്കാന്‍ പാടുള്ളു.

ദുബായില്‍ നടക്കുന്ന ചിരന്തന പതിനഞ്ചാം വാര്‍ഷികഘോഷത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുമെന്നും സൃഷ്ടികള്‍ 2015 ഡിസംബര്‍ 30 നു മുമ്പ് പി.ബി നമ്പര്‍ 4862 ദുബായ്. യു.എ.ഇ എന്ന വിലാസത്തില്‍ തപാലിലോ, താഴെ പറയുന്ന ഇമെയിലിലോ ([email protected]) ലഭിക്കണമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദ് അലിയും സിക്രട്ടറി ഫിറോസ് തമന്നയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications