ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും യു എ ഇ പരമ്പരാഗത വസ്ത്രങ്ങളും അലങ്കാരങ്ങലുമോരുക്കി പരേഡും സംഘടിപ്പിച്ചു.
ദുബായ്: കുരുന്നു മക്കളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അണി ചേര്‍ന്നത് ലിറ്റില്‍ ഫഌര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വര്‍ണ്ണ കൊഴുപ്പേകി. ബുധനാഴ്ചയായിയുന്നു സ്‌കൂള്‍ അങ്കണത്തില്‍ ആഘോഷം സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും യു എ ഇ പരമ്പരാഗത വസ്ത്രങ്ങളും അലങ്കാരങ്ങലുമോരുക്കി പരേഡും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ദേശീയഗാനാലാപനത്തോടെ തുടങ്ങിയ ചടങ്ങുകള്‍ വിവിധ കലാപരിപാടികളുമായി മുന്നേറി.

രക്ഷിതാക്കള്‍ക്കായും രസകരായ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും കൊണ്ട് വന്ന ഭക്ഷണം വിദ്യാര്‍ത്ഥികളോടപ്പം സ്‌കൂള്‍ അധിക്രിതരും രക്ഷിതാക്കളും ഒരുമിച്ചു കഴിച്ചും കളിചിരി നിമിഷങ്ങളുമായും ഒരു മികച്ച അനുഭവം അവശേഷിപ്പിച്ചാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി ആയത്.












Click it and Unblock the Notifications