Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്കല്‍ ഷൂവിനു മെയ്ഡ് ഇന്‍ ഇറ്റലി സ്റ്റിക്കര്‍ റിയാദില്‍ ഷൂ ഫാക്ടറി അടപ്പിച്ചു

ദുബായ്‌: ഷൂവിന് പേരിട്ട് ഫാക്ടറിയ്ക്ക് പണികിട്ടി. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഷൂ വിനു 'മെയ്ഡ് ഇന്‍ ഇറ്റലി' ലേബല്‍ പതിച്ച് വിപണനം ചെയ്തതിന് ഷൂ കമ്പനി അധിക്യതര്‍ അടപ്പിച്ചു.

റിയാദ്ഖര്‍ജ് റോഡിലെ വ്യവസായ മേഖലയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. പരിശോധനയില്‍ 3000 ജോഡി ഷൂ പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഫാക്ടറി ഉടമക്ക് പുറമെ തൊഴിലാളികളും അവരവരുടെ പങ്കിന്റെ തോതനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും കുറ്റവാളികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Local shoe factory printed italy stikar on shoes police closed factory in riyadh

ഉപഭോക്തൃ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് വ്യവസായ വാണിജ്യ വകുപ്പ് രാജ്യത്തെ ഫാക്ടറികളിലുടനീളം ശക്തമായ പരിശോധനയാണു നടത്തുന്നത്.

riyadh.jpg -Properties

വ്യാജ ലേബലുകളില്‍ വില്‍ക്കുന്ന ഇത്തരം താഴ്ന്ന ഗുണ നിലവാരത്തിലുള്ള ഉല്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഏതെങ്കിലും തരത്തിലുള്ള വ്യാജ ഉല്പന്നങ്ങള്‍ കംബോളങ്ങളില്‍ വില്‍ക്കപ്പെടുന്നതായി ശ്രദ്ധിക്കപ്പെട്ടാല്‍ 1900 എന്ന ടോള്‍ ഫ്രീ നംബറില്‍ വിളിച്ച് പരാതി അറിയിക്കണമെന്നു വ്യവസായ വാണിജ്യ മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+