കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പെണ്ണിനെ പൂട്ടിയിട്ട് മര്യാദ പഠിപ്പിയ്ക്കാമെന്ന് കരുതേണ്ട, ഇതൊന്നു കാണൂ

  • By Meera Balan
Google Oneindia Malayalam News

റിയാദ്: 'ഇങ്ങനെയൊക്കെ ചെയ്യാമോ ഇങ്ങനെയൊക്കെ ചെയ്യാമോ' എന്നരു സിനിമ ഡയലോഗ് ഇല്ലേ. ഏതാണ്ട് അതുപോലൊരും സംഭവം. കേട്ടും കണ്ടും കഴിയുന്പോള്‍ നിങ്ങളും ചിലപ്പോള്‍ ഇത് തന്നെ പറയും..ഇങ്ങനെയൊക്കെ ചെയ്യാമോ ഇങ്ങനെയൊക്കെ ചെയ്യാമ?. ഇനി സംഭവം എന്താണെന്ന് പറയാം. നാടുകടത്താന്‍ തീരുമാനിച്ച വീട്ടുജോലിക്കാരിയെ 'മര്യാദ' പഠിപ്പിയ്ക്കാന്‍ വേണ്ടി സ്വന്തം ഓഫീസില്‍ പൂട്ടിയിട്ട സൗദിക്കാരനാണ് വീട്ടുജോലിക്കാരി ശരിയ്ക്കും എട്ടിന്റെ പണി കൊടുത്തത്.

എത്യോപ്യക്കാരിയായ ജോലിക്കാരയെ വിസ ക്യാന്‍സലാക്കി നാട്ടിലേയ്ക്ക് അയക്കാനുള്ള തത്രപ്പാടിലായിരുന്നു ഉടമ. കോടതി വിധിയെത്തുടര്‍ന്നാണ് ജോലിക്കാരിയെ നാട്ടിലേയ്ക്ക് കടത്തിവിടാന്‍ തീരുമാനിച്ചത്. നാട്ടിലേയ്ക്ക് അയക്കും മുന്‍പ് മുന്‍പ് അവരെ തന്റെ ഓഫീസില്‍ ഉടമ പൂട്ടിയിട്ടു. രക്ഷപ്പെടുമെന്ന് കരുതിയാകാണം ഇത്തരത്തില്‍ ചെയ്തത്.

Rape

എന്നാല്‍ തിരിച്ചെത്തിയ ഉടമ ശരിയ്ക്കും തന്റെ ഓഫീസ് കണ്ട് ഞെട്ടി. ഓഫീസിലെ ഒരുവിധം എല്ലാ സാധനങ്ങളും ജോലിക്കാരി നശിപ്പിച്ചിരുന്നു. തിരിച്ചറിയാന്‍ പോലും ആകാത്ത വിധം ഓഫീസ് തകര്‍ത്ത് തൊഴിലുടമയോട് പക വീട്ടുകയായിരുന്നു ജോലിക്കാരി.

പെണ്ണിനെ പൂട്ടിയിട്ട് മര്യാദ പഠിപ്പിയ്ക്കാമെന്നുള്ള അറബിയുടെ ധാരണ തന്നെ തെറ്റായിരുന്നെന്ന് ഒടുവില്‍ അദ്ദേഹത്തിന് മനസിലായി. ഒരു വിധത്തിലാണ് ജോലിക്കാരിയെ പിടിച്ച് കെട്ടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്തായാലും ഉടമ ഇനി ഒരു പുതിയ ഓഫീസ് തുടങ്ങുകയാവും നല്ലത്.

English summary
An employer in Saudi Arabia who locked an Ethiopian housemaid in his office pending deportation got the shock of his life when he returned to office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X