പ്രവാസികള്‍ക്ക് ആശ്വാസം, ചുരുങ്ങിയ ചെലവില്‍ നാട്ടിലെത്താം; കേരള-ഗള്‍ഫ് കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്
ദുബായ്: പ്രവാസി മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന കേരള-ഗള്‍ഫ് കപ്പല്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഒരുപടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ എന്നീ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവരില്‍ കേരള മാരിടൈം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് ഓണ്‍ലൈനായോ അല്ലാതെയോ അപേക്ഷ സമര്‍പ്പിക്കാം.
സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് മാരിടൈം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കപ്പലുകളാണ് തിരഞ്ഞെടുക്കേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലൗഡ് ചെയ്യാം.

വിശദവിവരങ്ങള്‍ക്ക് ചീഫ് എക്സി.ഓഫിസര്‍, കേരള മാരിടൈം ബോര്‍ഡ്, ടിസി എക്സ്എക്സ്11/1666(4&5), ഒന്നാം നില, മുളമൂട്ടില്‍ ബില്‍ഡിങ്, പൈപ്പിന്മൂട്, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിലോ, 9544410029 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വിമാനക്കൂലി ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ പ്രവാസികള്‍ക്ക് വലിയ നേട്ടമാകും.
കപ്പല്‍ സര്‍വീസ് സംബന്ധമായി ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മാസങ്ങള്‍ക്ക് നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവുയമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അധികകാലം ഉണ്ടായിരുന്നില്ല. അതിന് ശേഷം വീണ്ടും കപ്പല്‍ സര്‍വീസ് പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസം കൊണ്ട് നാട്ടിലെത്താം എല്ലാത്തിനുമുപരി കപ്പല്‍ എത്ര എന്നിവയെല്ലാം കേരള-ഗള്‍ഫ് സര്‍വീസിന്റെ ആകര്‍ഷണമാണ്.
എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയായി പിന്നീട് അവര്‍ വേണ്ടെന്ന് വെച്ച കപ്പലാണ് ദുബായ് കേരള സര്‍വീസിന് ആദ്യം നിശ്ചയിച്ചിരുന്നത്. ഒരു സര്‍വീസില്‍ 1250 പേരെ വരെ ഉള്‍ക്കൊള്ളുന്ന കപ്പലായിരുന്നു ഇത്.
അതിനിടെ ബേപ്പൂര്‍ /കൊച്ചി തുറമുഖങ്ങള്‍ മുതല്‍ ദുബായിലെ മിന അല്‍ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതാ പഠനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി വി മുരളീധരന് മുഖേന കേന്ദ്രത്തിനും മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ചാക്കുണ്ണി നിവേദനം സമര്‍പ്പിച്ചിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ, ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി എംഡിസി ചര്‍ച്ച നടത്തിയിരുന്നു,
-
യുഎഇയിലെ കാലാവസ്ഥയ്ക്കെന്ത് പറ്റി? ചൂടിന് പകരം തണുപ്പ് കൂടുന്നു.. കാര്‍മേഘമുണ്ടായിട്ടും മഴയില്ല! -
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications