Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ യിലുള്ളവർക്ക് നീണ്ട അവധി ദിനങ്ങൾ കൂടി എത്തുന്നു: നാല് ദിവസം തുടര്‍ച്ചയായ അവധി!!

ദുബായ് : നാല് ദിവസം നീണ്ടു നിൽക്കുന്ന അവധി ദിനങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുഎഇയിലുള്ളവർ. രാജ്യത്തിന്റെ നാൽപ്പത്തിയേഴാമത് ദേശീയ ദിനം പ്രമാണിച്ച് യുഎഇ കാബിനറ്റ് പ്രഖ്യാപിച്ച അവധി ദിനം ഡിസംബർ രണ്ട് ഞായറാഴ്ചയും മൂന്നാം തിയ്യതി തിങ്കളാഴ്ചയുമാണ്. എന്നാൽ തൊട്ട് മുൻപുളള വാരാന്ത്യ അവധി ദിനമായ വെള്ളിയും ശനിയും കൂടി ഈ അവധി ദിനങ്ങളോടപ്പം ചേരുന്നതോടെ അവധി ദിനം നാല് ദിവസമായി മാറും.

പൊതു അവധി ദിനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ പുറത്തുവന്നതോടെ യുഎഇ ആസ്ഥാനമായ് പ്രവർത്തിക്കുന്ന മിക്ക ടൂറിസം കമ്പനികളും തങ്ങളുടെ പ്രധാന ഓഫറുകളുമായി രംഗത്ത് എത്തി. നിലവിൽ യുഎഇ വിസയിലുള്ളവർക്ക് പെട്ടെന്ന് യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിലേക്കാണ് മിക്ക ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ദേയമാണ്.

uae-15

മലയാളികളടക്കം നിരവധി പ്രവാസികളാണ് ഇത്തരത്തിൽ കുടുംബ സമ്മേതം യാത്ര ചെയ്യാനുളള പദ്ധതികളുമായ് മുന്നിട്ടിറങ്ങിയിട്ടുള്ളതെന്നും ടൂറിസം കമ്പനികൾ വ്യക്തമാക്കുന്നു. രാജ്യത്ത് ദേശീയദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ അരങ്ങേറുന്നുണ്ട്. വിവിധ മാളുകൾ കേന്ദ്രീകരിച്ച് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന വിനോദ വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മിക്ക കെട്ടിടങ്ങളും ഇപ്പോൾ തന്നെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അലങ്കാര ദീപങ്ങളാൽ വർണ്ണാഭമാണ്. വരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗവും അരങ്ങേറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+