യുഎഇയില്‍ എല്‍പിജി സിലിണ്ടറിന് 20 ദിര്‍ഹം വെട്ടിക്കുറച്ചു
ദുബായ്: ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് എമിറേറ്റ്സില്‍ പാചകവാതകത്തിന്റെ വില കുത്തനെ കുറച്ചു. ഒരു സിലിണ്ടറിന് ഇരുപത് ദിര്‍ഹത്തോളമാണ് വില കുറച്ചിരിക്കുന്നത്. ജനവരി പതിനേഴുമുതല് വിലയിലെ മാറ്റം നിലവില്‍വരുമെന്ന് എമിറേറ്റ്സ് പെട്രോളിയം കോര്പ്പറേഷന് അറിയിച്ചു.
11 കിലോയുടെ സിലിണ്ടറിന് 75ല്‍ നിന്നും 70 ദിര്‍ഹമായി കുറച്ചു. 22 കിലോ സിലിണ്ടറിന് 120ല്‍ നിന്നും 110 ആയി കുറച്ചു. 44 കിലോ സിലിണ്ടറിന് ഇനിമുതല്‍ 230 ദിര്‍ഹമായിരിക്കും വില. നേരത്തെ ഇത് 250 ദിര്‍ഹമായിരുന്നു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതിനാലാണ് എല്‍പിജി സിലിണ്ടറിന് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് എമിറേറ്റ്സ് പെട്രോളിയം കോര്പ്പറേഷന് സീനിയര്‍ മാനേജന്‍ ഹുസൈന് കാസിം അറിയിച്ചു. വരും നാളുകളിലും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് എല്‍പിജിയുടെ വില ക്രമീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം ക്രൂഡ് ഓയിലിന്റെ വില ബാരലിന് 45 ഡോളറില്‍ താഴെയായിരുന്നു. ആറുവര്‍ഷത്തെ താഴ്ന്ന നിലയില്‍ ക്രൂഡ് ഓയില്‍ വില എത്തിയിട്ടും ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. മിക്ക ലോക രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍, എല്‍പിജി വില കുത്തനെ കുറച്ചിട്ടുണ്ട്. ഇന്ത്യയിലാകട്ടെ നാമമാത്രമായാണ് വില കുറയ്ക്കുന്നത്.
-
ശമ്പളം മാര്‍ച്ച് 17ന് കിട്ടും; ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നീക്കം, വിസ ഇളവ് നല്‍കാനും യുഎഇ തീരുമാനം -
സൗദിയിലും യുഎഇയിലും നീണ്ട പെരുന്നാൾ അവധി; പ്രവാസികൾക്ക് ആശ്വാസം -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന












Click it and Unblock the Notifications