വടക്കന്‍ എമിറേറ്റുകളില്‍ ഗ്യാസ് വില കുറഞ്ഞു

ഷാര്‍ജ, അജ്‌മന്‍, ഫുജൈറ, റാസല്‍ഖൈമ, ഉംഅല്‍ഖുവൈന്‍ എന്നീ വടക്കന്‍ എമിറേറ്റുകളിലാണ് പാചക വാതകത്തിന് വില കുറയുന്നത്. 50 ലിറ്ററിന്റെ സിലിണ്ടറിന് ഒന്‍പത് ദിര്‍ഹത്തിന്റെ ഇളവാണ് നല്‍കിയിരിയ്‌ക്കുന്നത്. മുന്‍പ് നൂറ് ദിര്‍ഹമായിരുന്ന ഗ്യാസ് സിലിണ്ടര്‍ വില ഇപ്പോള്‍ 91 ദിര്‍ഹമാണ്.
ആഗോള വിപണിയില്‍ ഉണ്ടാകുന്ന പാചകവാതക വിലയിലെ മാറ്റമാണ് വടക്കന്‍ എമിറേറ്റുകളിലും പ്രതിഫലിയ്‌ക്കുന്നതെന്ന് അഡ്‌നോക് വൈസ് പ്രസിഡന്‍റ് ഖാലിദ് ഹാദി പറഞ്ഞു. വടക്കന്‍ എമിറേറ്റുകളില്‍ 3000 ത്തോളം സബ്‌സിഡി സിലിണ്ടറുകളാണ് അഡ്‌നോക് വിതരണം ചെയ്യുന്നത്. മാത്രമല്ല അഡ്‌നോക്കിന്റെ ഷാര്‍ജയിലെ എല്ലാ വിതരണ ശ്യംഖലകളിലും ഇ ഗ്യാസ് കാര്‍ഡ് പുറത്തിറക്കി. യുഎഇയിലെ മറ്റ് ചില എമിറേറ്റുകളിലും സേവനം ലഭ്യമാണ്












Click it and Unblock the Notifications